മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്

Oct. 1, 2024, 6:57 a.m.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീ​ഗ്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമർശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും പറഞ്ഞു.

എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന സ്വർണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം. മുഖ്യമന്ത്രിയുടേത് ജുഗുപ്സാവഹമായ പ്രസ്താവനയാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവർക്കുമേൽ ആരോപണങ്ങൾ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അൻവർ ഒരു ആരോപണം ഉന്നയിക്കുമ്പോൾ ഉത്തരവാദി മലപ്പുറം ജില്ലയാണോ? ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

രമേശ് ചെന്നിത്തല പറഞ്ഞത്

പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞത്. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്. ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ്   ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത് - ചെന്നിത്തല പറഞ്ഞു.


MORE LATEST NEWSES
  • ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം
  • വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു
  • അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണം; കെ എ ടി എഫ്
  • ആവേശമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി -അധ്യാപക സംഗമം .
  • ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • പെരിന്തൽമണ്ണ സ്വദേശികളായ ഉംറ തീർത്ഥാടകർ സൗദിയിൽ മരണപ്പെട്ടു
  • *കാറ്ററിംങ്‌ ഗോഡൗണിൽ തീ പിടുത്തം
  • വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി
  • വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.
  • പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്‍.പി ജയനെ ‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്,
  • ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്ക്
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കക്കയം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.
  • ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
  • കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന
  • സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം
  • അച്ഛനെ പരിചരിക്കാനെത്തിയ മകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
  • മരണ വാർത്ത
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍.
  • കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി,നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം
  • ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍
  • വാഹന ബാഹുല്യം ;ചുരത്തിൽ ഗതാഗത കുരുക്ക് നേരിടുന്നു
  • എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
  • ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
  • പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
  • ചുരത്തിൽ ലോറി കുടുങ്ങി., ഗതാഗത തടസ്സം
  • ഹൃദയാഘാതം;പുതുപ്പാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • വടകര സ്വദേശ റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
  • മുണ്ടിക്കൽത്താഴം  കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം
  • ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ; അപേക്ഷാ തീയതി നീട്ടി*
  • ഒറ്റപ്പാലം വരക്കാശ്ശേരി മനയ്ക്ക് മുൻപിൽ വാഹനാപകടം
  • മഞ്ഞു വയലിൽ പുലിയെ കണ്ടതായി നാട്ടുകാർ
  • പോത്തുകുട്ടി വിതരണം നടത്തി
  • പ്രൊഫ: എം.കെ.മുഹമ്മദ് നിര്യാതനായി
  • പോത്തിനെ കാണ്മാനില്ല
  • പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
  • മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി
  • മകനോടുള്ള പകയിൽ അമ്മയുടെ കൈ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ച രണ്ടുപേർ അറസ്റ്റിൽ
  • ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു
  • വൻ മയക്കുമരുന്ന് വേട്ട: കുവൈത്തിൽ വധശിക്ഷ വിധിച്ചത് മലയാളികൾക്ക്
  • നാദാപുരത്ത് ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം
  • അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേര്‍ പിടിയിൽ
  • ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി
  • താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയായി
  • പന്നിയങ്കരയിൽ കടയ്ക്ക് തീ പിടിച്ചു
  • സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്