കോഴിക്കോട്:കളിസ്ഥലത്തുനിന്ന് കട്ടിക്കൊണ്ടു പോയി ഹൈസ്കൂൾ വിദ്യാർ ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം തടവും പി ഴയും ശിക്ഷ. കൊല്ലം പരവൂർ തൊടിയി ൽ അൻസാർ എന്ന നാസറിനെയാണ് (62) കോഴിക്കോട് അതിവേഗ പോ ക്സോ ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവിനും 85,000 രൂപ പിഴ യുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് 20 കൊല്ലം അനുഭവിച്ചാൽ മതിയെന്നും പി ഴസംഖ്യയിൽനിന്ന് 50,000 രൂപ കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ 11 മാസംകൂടി അധി ക തടവ് അനുഭവിക്കണം. പ്രോസിക്യൂഷ നുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത് ഹാജരായി.
2022 ജനുവരി മൂതൽ പല ദിവസങ്ങളി ൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ രക്ഷി താക്കൾ ലഹരിമുക്ത ചികിത്സക്ക് വിധേ യമാക്കി വരവേ വീണ്ടും മയക്കുമരുന്ന് നൽകാമെന്ന് വശീകരിച്ച് വരുത്തിയെന്ന് രക്ഷിതാവിന്റെ പരാതിയിൽ കസബ പൊലീസ് മയക്കുമരുന്നടക്കം നാസറി നെ പിടികൂടുകയായിരുന്നു