ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു

Oct. 1, 2024, 4:05 p.m.

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ അപകടങ്ങൾ തുടർകഥയാകുന്നു . ഇന്ന് 6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുന്നുണ്ട്

വീതിയില്ലാത്ത റോഡ്, അങ്ങിങ്ങായി കുഴികൾ, ചിതറിക്കിടക്കുന്ന ചെറുകല്ലുകൾ, ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിൽ തൂങ്ങി നിൽക്കുന്ന വൻമരങ്ങളും പാറക്കഷണങ്ങളും... ചുരത്തിലെ ദുരിതക്കാഴ്‌ചകളുടെ പട്ടിക നീളുകയാണ്. ചുരത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ കുതിരവണ്ടിയും കാളവണ്ടിയുമൊക്കെ ഇറക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. അത്രയ്ക്കു ദുരിതമാണ് ഇതിലൂടെയുള്ള യാത്ര. റോഡിലെ കുഴികളിൽ നിന്നു വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂപപ്പെടും. കോഴിക്കോട് ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ ചുരം കയറുന്നത് കണ്ടാൽ ചങ്കിടിപ്പ് കൂടും. സാഹസികമായി വേണം ഓരോ വളവിനെയും കീഴടക്കാൻ.

വളവുകളുടെ നവീകരണം വൈകുന്നു
ചുരത്തിലെ ഒന്ന്, 3, 6, 7, 8 വളവുകളുടെ വീതി കൂട്ടണമെന്ന നിരന്തര ആവശ്യങ്ങൾക്കൊടുവിൽ 2018 ഏപ്രിൽ 20ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം .9168 ഹെക്ടർ ഭൂമി വിട്ടു നൽകിയിരുന്നു.20 വർഷത്തേക്ക് കർശന വ്യവസ്ഥകളോടെയാണ് വനഭൂമി നൽകിയത്. വിട്ടു നൽകുന്ന ഭൂമിയുടെ ഉടമസ്ഥത വനം പരിസ്ഥിതി മന്ത്രാലയം കൈമാറില്ല, ഇവിടെ നിന്നു വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരമായി പത്തിരട്ടി മരങ്ങൾ സംസ്ഥാനം നട്ടുപിടിപ്പിക്കണം, വനാതിർത്തി കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് വേർതിരിക്കുക, ബെംഗളൂരുവിലെ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക, അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു.

ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാനായി 2012ലാണ് കേരളം വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. വെട്ടിമാറ്റുന്ന മരങ്ങൾക്കുളള നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.പ്രാഥമിക അനുമതി 2014ൽ നൽകിയ കേന്ദ്രം പക്ഷേ നിർമാണ പ്രവർത്തനങ്ങൾക്കുളള സ്റ്റേജ് ടു ക്ലിയറൻസ് നൽകിയിരുന്നില്ല. തുടർന്ന് ദേശീയപാതാ വിഭാഗവും സംസ്ഥാന സർക്കാരും നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് വനഭൂമി വിട്ടു നൽകി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. തുടർന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിശദമായ പ്രപ്പോസൽ തയാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. എന്നാൽ, പിന്നീട് തുടർനടപടികളുണ്ടായില്ല.

അധികൃതർ മിണ്ടുന്നില്ല
ദിവസേന നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരത്തിൽ ഇന്റർലോക്ക് ചെയ്‌ത വളവുകളൊഴികെ ബാക്കിയുള്ള വളവുകളിലെല്ലാം സാഹസികയാത്രയാണ്. 6, 7, 8 വളവുകൾ പൂർണമായി തകർന്നു‌.താങ്ങാനാവുന്നതിന്റെ പരിധിയിലും കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണു ചുരം തകർച്ചയ്ക്കു വേഗം കൂടിയത്. അമിതഭാരം കയറ്റിയ നൂറുക്കണക്കിന് വാഹനങ്ങൾ ദിവസവും ഇതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.ലക്കിടി പ്രവേശന കവാടം മുതൽ താഴെ ഒന്നാം വളവ് വരെ റോഡിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. താൽക്കാലികമായി അറ്റകുറ്റപ്പണി ചെയ്യാൻ പോലും അധികൃതർ തയാറാവുന്നില്ല. ഒന്ന്, 3, 6, 7, 8 വളവുകൾ കൂടി ഇന്റർലോക്ക് ചെയ്താൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകുമെന്നിരിക്കെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്


MORE LATEST NEWSES
  • അനുശോചന യോഗം നടത്തി
  • മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
  • നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു.രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
  • പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം.
  • തെരുവുനായയുടെ ആക്രമണം;ഏഴുപേർക്ക് കടിയേറ്റത്
  • തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം
  • തിരുവമ്പാടി മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു
  • സി.ഐ.ടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; ആറു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം
  • ഹൃദയാഘാതം;സിവിൽ പോലീസ് ഓഫീസർ മരിച്ചു
  • പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
  • ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകില്ല’; ഹർജി തള്ളി സുപ്രീംകോടതി
  • ഉച്ചയോടെ വീണ്ടും കുത്തനെ ഇടിഞ്ഞ് സ്വർണവില.
  • ചുരം ഗ്രീൻ ബ്രിഗേഡിന് പ്രവർത്തകർക്ക് യൂണിഫോം കൈമാറി.
  • മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുപൊളിച്ചു.
  • ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
  • ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.
  • വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
  • പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
  • കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു
  • നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു.
  • പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു.
  • വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്ക് സാധ്യത
  • ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
  • ഇന്ത്യ- പാക് നിർണായക സൈനികതല ചർച്ച ഇന്ന്
  • പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതി പിടിയില്‍
  • നാലുപേരുടെ ജീവനെടുത്തത് മറുവശമെത്താൻ കാറിന്റെ ദിശ തെറ്റിയുള്ള ഓട്ടം
  • മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍; വയനാട്ടില്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം
  • കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി 15 വരെ നീട്ടി
  • നെടുമങ്ങാട് മാർക്കറ്റിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു.
  • സൈക്കിൾ പമ്പിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി
  • തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു.
  • ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ.
  • ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 86 പേരെ അറസ്റ്റ് ചെയ്‌തു
  • നിപ ബാധിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
  • മരണ വാർത്ത
  • ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് - ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
  • വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി
  • കുറുക്കന്റെ ആക്രമണത്തിൽ നാല് വയസ്സുകാരനടക്കം അഞ്ചുപേർക്ക് പരിക്ക്
  • ട്രെയിനിൽ ബോംബ് വെച്ചതായി വ്യാജ ഭീഷണി; യു.പി സ്വദേശി അറസ്റ്റിൽ
  • കാണാതായ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • പെൺവാണിഭകേന്ദ്രം നടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.
  • ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ.
  • വീടിന് തീ പിടിച്ച് നാല് പേർ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്.
  • സൈക്കിൾ പമ്പിനകത്ത് ഒളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ
  • ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
  • പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.
  • കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു
  • വിമാന യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജ്, കാർഗോയും പരിശോധനാ സംവിധാനത്തിൽ മാറ്റം; ഇനി സിഐഎസ്എഫ് മേൽനോട്ടം വഹിക്കും
  • നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്