മുഖ്യ മന്ത്രി രാജി വെക്കുക : യു.ഡി.എഫ് പ്രതിഷേധ സംഗമം ഒക്ടോബര്‍ 08 ന്

Oct. 1, 2024, 5:04 p.m.

കോഴിക്കോട്. മാഫിയകളെ സംരക്ഷിക്കുകയും, ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്ത മുഖ്യ മന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നും, തൃശൂര്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 08 ചൊവ്വാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം അന്നേ ദിവസം തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും, സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തും നടക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായാണ് ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് 3.00 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും, നിയോജക മണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാരുടേയും യോഗം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി എം നിയാസ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 02 ന് നിയോജക മണ്ഡലം തല യോഗങ്ങളും, ഒക്ടോബര്‍ 04 ന് പഞ്ചായത്ത് തല കണ്‍വന്‍ഷനുകളും, ഒക്ടോബര്‍ 06 വാര്‍ഡ് കണ്‍വന്‍ഷനുകളും ചേരും, മുഴുവന്‍ അങ്ങാടികളിലും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. വാര്‍ഡ് തലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടാക്കും. ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ ജയന്ത്, കെ.എ ഖാദര്‍ മാസ്റ്റര്‍, എന്‍ സുബ്രഹ്‌മണ്യന്‍, യു.സി രാമന്‍, കെ.എം ഉമ്മര്‍, സത്യന്‍ കടിയങ്ങാട്, പി.എം ജോര്‍ജ്, ജയരാജ് മൂടാടി, എന്‍.സി അബൂബക്കര്‍, വി.എം ചന്ദ്രന്‍, രാംദാസ് വേങ്ങേരി, മനോജ് കാരന്തൂര്‍, മുഹമ്മദ് ഹസ്സന്‍ വി, കെ.വി കൃഷ്ണന്‍, ഷറില്‍ ബാബു, ശ്രീധരന്‍ മാസ്റ്റര്‍, മഠത്തില്‍ അബുദുറഹിമാന്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, ടി.കെ ഇബ്രാഹിം, നിസാര്‍ ചേലേരി, പി. മുരളീധരന്‍ നമ്പൂതിരി, സി.കെ കാസിം, രാജീവ് തോമസ്, ടി.പി ചന്ദ്രന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, മന്‍സൂര്‍ മണ്ണില്‍ സംസാരിച്ചു.


MORE LATEST NEWSES
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി
  • പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
  • ജമ്മു കശ്മീരിലെ സൈനിക വാഹനപകടം ;മരണം പത്തായി
  • ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു
  • സിപിഎം നേതാവ് ലീഗില്‍; അംഗത്വം നല്‍കി സാദിഖലി തങ്ങള്
  • കോളജ് ക്യാമ്പസിലെ അടിക്കാടിന് തീപിടിച്ചു
  • 44 റൺസിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ഛണ്ഡിഗഢിന് മേൽക്കൈ
  • രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ കാളിങ്ബെൽ,ടാപ്പ് തുറന്ന ശബ്ദമോ കേട്ടാൽ പുറത്തിറങ്ങരുത്; സുരക്ഷാ നിർദേശങ്ങളുമായി പോലീസ്
  • സൗജന്യ വസ്ത്രങ്ങളും സ്കൂൾ കിറ്റും വിതരണം ചെയ്തു
  • ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
  • ലൈംഗിക അതിക്രമം നേരിട്ടുവെന്ന മൊഴിയില്‍ ഉറച്ച് ഷിംജിത
  • കാപ്പാട് ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
  • സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച്‌ വിദ്യാർത്ഥിനിക്ക് പരുക്ക്
  • ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
  • സ്വർണവില റെക്കോഡിലെത്തിയതിന് പിന്നാലെ കുറഞ്ഞു.
  • ശബരിമല സ്വർണമോഷണക്കേസിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം
  • പുഴയിൽനിന്ന് അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി
  • കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചെയ്സ് വീണ്ടും പൊട്ടി; യാത്രക്കാരുടെ ജീവന്‍ പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി സര്‍വീസ്
  • രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും
  • ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
  • എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
  • ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം
  • ചുരത്തിൽ ഗതാഗത നിയന്ത്രണം
  • വീടുമാറി കൂടോത്രം, ചെയ്തയാൾ പിടിയിൽ
  • കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു നൽകി മാതൃകയായി ഹോട്ടൽ ജീവനക്കാർ
  • കോറി മാഫിയക്ക് വേണ്ടി വില്ലേജ് അതിർത്തികൾ മാറ്റുവാനുള്ള നടപടിക്കെതിരെ പ്രതിഷേധ മാർച്ചുo ധരണയും നടത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൽ മരണപ്പെട്ടു
  • വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു,
  • എസ് ഐആര്‍: പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമെന്ന് കമ്മീഷന്‍
  • കല്‍പ്പറ്റയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു
  • ദീപക് ആത്മഹത്യാ- ഷിംജിത മുസ്തഫ വടകരയില്‍ അറസ്റ്റില്‍
  • നടൻ കമൽ റോയ് അന്തരിച്ചു
  • രണ്ടാം തവണയും കുതിച്ചുയർന്ന് സ്വർണവില
  • ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് ദാരുണന്ത്യം
  • മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • ശബരിമല സ്വർണക്കൊള്ള;ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായ ആക്രമണം
  • വെടിനിർത്തൽ കരാർ ലംഘനം;ഗസ്സയിലെ ജനങ്ങൾ ഉടൻ ഒഴിയണമെന്ന് ഇസ്‌റാഈൽ സൈന്യത്തിന്റെ താക്കീത്
  • 3 വർഷം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 33 കാരനായ എഞ്ചിനീയർ അറസ്റ്റിൽ