മുഖ്യ മന്ത്രി രാജി വെക്കുക : യു.ഡി.എഫ് പ്രതിഷേധ സംഗമം ഒക്ടോബര്‍ 08 ന്

Oct. 1, 2024, 5:04 p.m.

കോഴിക്കോട്. മാഫിയകളെ സംരക്ഷിക്കുകയും, ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്ത മുഖ്യ മന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നും, തൃശൂര്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 08 ചൊവ്വാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം അന്നേ ദിവസം തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും, സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തും നടക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായാണ് ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് 3.00 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും, നിയോജക മണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാരുടേയും യോഗം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി എം നിയാസ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 02 ന് നിയോജക മണ്ഡലം തല യോഗങ്ങളും, ഒക്ടോബര്‍ 04 ന് പഞ്ചായത്ത് തല കണ്‍വന്‍ഷനുകളും, ഒക്ടോബര്‍ 06 വാര്‍ഡ് കണ്‍വന്‍ഷനുകളും ചേരും, മുഴുവന്‍ അങ്ങാടികളിലും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. വാര്‍ഡ് തലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടാക്കും. ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ ജയന്ത്, കെ.എ ഖാദര്‍ മാസ്റ്റര്‍, എന്‍ സുബ്രഹ്‌മണ്യന്‍, യു.സി രാമന്‍, കെ.എം ഉമ്മര്‍, സത്യന്‍ കടിയങ്ങാട്, പി.എം ജോര്‍ജ്, ജയരാജ് മൂടാടി, എന്‍.സി അബൂബക്കര്‍, വി.എം ചന്ദ്രന്‍, രാംദാസ് വേങ്ങേരി, മനോജ് കാരന്തൂര്‍, മുഹമ്മദ് ഹസ്സന്‍ വി, കെ.വി കൃഷ്ണന്‍, ഷറില്‍ ബാബു, ശ്രീധരന്‍ മാസ്റ്റര്‍, മഠത്തില്‍ അബുദുറഹിമാന്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, ടി.കെ ഇബ്രാഹിം, നിസാര്‍ ചേലേരി, പി. മുരളീധരന്‍ നമ്പൂതിരി, സി.കെ കാസിം, രാജീവ് തോമസ്, ടി.പി ചന്ദ്രന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, മന്‍സൂര്‍ മണ്ണില്‍ സംസാരിച്ചു.


MORE LATEST NEWSES
  • കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി,സുഹൃത്ത് പിടിയിൽ
  • സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതി; പൊലീസ് അന്വേഷണം തുടങ്ങി
  • എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
  • റഹീമിന്റെ മോചനം: കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി
  • കോഴിക്കോട്- ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
  • കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം!നിരവധി പേർക്ക് പരിക്ക്
  • അനധികൃതമായി ലഹരി വസ്തുക്കളും മദ്യവും വിൽപ്പന നടത്തിയയാൾ പിടിയിൽ
  • നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ.
  • കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ
  • കരട് വോട്ടർ പട്ടിക 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ജനുവരി ആറിന്
  • മദ്യ ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജുവിനെതിരെ കേസ്
  • ഗായിക മച്ചാട്ട്‌ വാസന്തി അന്തരിച്ചു.
  • ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവിനെ തേടി പത്താം ക്ലാസ്സുകാരി വിജയവാഡയില്‍, അറസ്റ്റ്
  • നടൻ ബാല അറസ്റ്റിൽ.
  • ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിൽ.
  • മരണവാർത്ത
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യവിതരണ തൊഴിലാളി മരിച്ചു*
  • ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു.
  • തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • തോട്ടുമൂല തോട്ടിൽ നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തി
  • ഭക്ഷണത്തിൽ പുഴു; പരാതിയുമായി ബോക്സിംഗ് താരങ്ങൾ
  • *ഇ എസ് എ കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു നടപടി അവസാനിപ്പിക്കണം കോൺഗ്രസ്
  • ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷന്‍; സ്ഥിരീകരിച്ച് പോലീസ്
  • വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു നശിപ്പിച്ചു.
  • യുവാവിനെ ഓവ് പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന കേന്ദ്രനിര്‍ദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകൾ
  • ഹൃദയാഘാതം;കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
  • തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു.
  • മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
  • ചുരം ബെെപാസില്‍ മീന്‍ മാലിന്യം തള്ളി
  • ഐ ട്രസ്റ്റ് കണ്ണാശുപത്രി സമ്മാനോല്‍സവ്,വിജയികളെ പ്രഖ്യാപിച്ചു
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ അവശയായി വയോധികയായ മാതാവ്
  • പതിനാല്കാരിയെ കടത്തിക്കൊണ്ടുപോയ കേസ്;പ്രതി മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്.
  • ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
  • ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ പിടിയിൽ
  • മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു
  • ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചു; കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
  • റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
  • ഇന്ന് വിജയദശമി അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
  • ഇ എം ഇ എ സ്കൂൾ അധ്യാപകൻ ഞാറക്കോടൻ മൻസൂർ നിര്യാതനായി.*
  • ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
  • കുരുക്ക് ഒഴിയാതെ ചുരം, ​ഗതാ​ഗത തടസ്സം തുടരുന്നു
  • കൂരാച്ചുണ്ടിൽ വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
  • മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ തലവൻ
  • വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു