രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ.

Oct. 1, 2024, 5:29 p.m.

കോഴിക്കോട്:നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടിയ രോഗി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആശുപത്രി ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്കാണ്(36) പിടിയിലായത്. എംബിബിഎസ് പൂർത്തിയാക്കാത്ത ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. 

കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60) കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നു 23ന് പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾ രക്തപരിശോധനയും ഇസിജിയും നിർദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ്കുമാർ മരിച്ചു. ചികിത്സയിലെ സംശയത്തെ തുടർന്നു വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി.അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ 5 വർഷത്തോളമായി ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച ഇയാൾ എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ലെന്നു കണ്ടെത്തി. 

ഇതോടെയാണ് ഇയാൾക്ക് എംബിബിഎസ് ബിരുദം ഇല്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നും കാണിച്ച് വിനോദ് കുമാറിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് ഫറോക്ക് അസി. കമ്മിഷണർ എ.എം.സിദ്ദിഖിനു കീഴിലുള്ള പ്രത്യേക സംഘത്തിനെ അന്വേഷണം ഏൽപിച്ചു. 

ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രാത്രി മുക്കത്തെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം വ്യാജ റജിസ്റ്റർ നമ്പർ നൽകിയാണ് അബു ഏബ്രഹാം ലൂക്ക് ജോലി തേടിയതെന്നും പരാതി ഉയർന്നപ്പോൾ നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ട ഉടൻ ഇയാളെ പുറത്താക്കിയതായും ടിഎംഎച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാജ റജിസ്റ്റർ നമ്പർ നൽകി കബളിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു


MORE LATEST NEWSES
  • മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
  • ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍
  • കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ  ബൈക്ക് അപകടം: ഒരാൾ മരണപ്പെട്ടു
  • പാലത്തായി പീഡനക്കേസ്: പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്
  • ആനന്ദ് തിരുമല ശിവസേനയില്‍ അംഗത്വമെടുത്തത് കഴിഞ്ഞ ദിവസം; ദൃശ്യങ്ങള്‍ പുറത്ത്
  • പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടിയില്ല; സൽക്കാരത്തിന് എത്തിയവര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
  • എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ.
  • പാലക്കാട് സിഐയെ മരിച്ച നിലയിൽ കണ്ടെത്തി
  • തൃശൂരില്‍ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍
  • ബിജെപി നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
  • ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; രൂക്ഷമായ ഗതാഗത തടസം
  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ
  • നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
  • കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
  • പാലത്തായി പീഡനക്കേസ്;പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവ്
  • കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; പുതിയ ഭരണസമിതി ചുമതലയേറ്റു
  • എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
  • അമാന ഹോസ്പിറ്റൽ കൈതപ്പൊയിൽ പ്രവർത്തനം ആരംഭിച്ചു
  • ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ
  • വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും വീണു കെഎസ്‌ഇബി ജീവനക്കാരൻ മരണപ്പെട്ടു
  • കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയിൽ കടലിലേക്ക് വീണു മരിച്ചു
  • ഒടുവില്‍ എല്ലാം ഔദ്യോഗികം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
  • മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കിട്ടു പിന്നാലെ സ്ഥാനാര്‍ഥിത്വം നഷ്ടമായി; ഇനി സ്വതന്ത്രന്‍
  • തെരുവുനായ ആക്രമണത്തില്‍ ഉള്ളാള്‍ സ്വദേശി മരണപ്പെട്ടു
  • സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1140 രൂപ
  • കുട്ടികളുടെ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിച്ച് MGM ലെ കുരുന്നുകൾ.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
  • വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
  • ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന വിജയം
  • കോഴിക്കോട് കോര്‍പ്പറേഷനില്‍ യുവനിരയെ മത്സരത്തിനിറക്കി മുസ്‌ലിം ലീഗ്
  • ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
  • ഈങ്ങാപ്പുഴയിൽ കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു
  • ശിശുദിനം ആചരിച്ചു
  • ശിശുദിനാഘോഷം ഗംഭീരമാക്കി നസ്രത്ത് എൽപി സ്കൂൾ*
  • ശിശുദിനാഘോഷവും അവാർഡ് ഡേയും
  • മലയോര മേഖലയിൽ കനത്ത ഇടിയും മഴയും
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • വിൽപ്പനയ്ക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • എസ്ഐആറിൽ ഇടപെടാതെ ഹൈക്കോടതി; സംസ്ഥാന സർക്കാരിൻ്റെ ഹരജി അവസാനിപ്പിച്ചു
  • വാഹനാപകട മരണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കർശന നടപടികളുമായി സിറ്റി ട്രാഫിക് പോലീസ്
  • ട്രെയിനില്‍ നിന്ന് വീണ് മരിച്ച മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കോടഞ്ചേരി സ്വദേശിനി
  • മലപ്പുറം ജില്ലയിൽ ദേശീയപാതയിലെ സർവീസ് റോഡുകൾ വൺവേയാക്കുന്നു;ഓട്ടോ സ്റ്റാൻഡുകൾ ഉൾപ്പെടെ ഒഴിവാക്കും
  • മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
  • തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്
  • ഡല്‍ഹി സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി
  • ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും
  • പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ