രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ.

Oct. 1, 2024, 5:29 p.m.

കോഴിക്കോട്:നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടിയ രോഗി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആശുപത്രി ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്കാണ്(36) പിടിയിലായത്. എംബിബിഎസ് പൂർത്തിയാക്കാത്ത ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. 

കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60) കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നു 23ന് പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾ രക്തപരിശോധനയും ഇസിജിയും നിർദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ്കുമാർ മരിച്ചു. ചികിത്സയിലെ സംശയത്തെ തുടർന്നു വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി.അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ 5 വർഷത്തോളമായി ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച ഇയാൾ എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ലെന്നു കണ്ടെത്തി. 

ഇതോടെയാണ് ഇയാൾക്ക് എംബിബിഎസ് ബിരുദം ഇല്ലെന്നും ചികിത്സയിൽ പിഴവുണ്ടായെന്നും കാണിച്ച് വിനോദ് കുമാറിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് ഫറോക്ക് അസി. കമ്മിഷണർ എ.എം.സിദ്ദിഖിനു കീഴിലുള്ള പ്രത്യേക സംഘത്തിനെ അന്വേഷണം ഏൽപിച്ചു. 

ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രാത്രി മുക്കത്തെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം വ്യാജ റജിസ്റ്റർ നമ്പർ നൽകിയാണ് അബു ഏബ്രഹാം ലൂക്ക് ജോലി തേടിയതെന്നും പരാതി ഉയർന്നപ്പോൾ നടത്തിയ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ട ഉടൻ ഇയാളെ പുറത്താക്കിയതായും ടിഎംഎച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാജ റജിസ്റ്റർ നമ്പർ നൽകി കബളിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു


MORE LATEST NEWSES
  • തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
  • മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി
  • തലപ്പാറ വെള്ളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
  • തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി.
  • നിമിഷപ്രിയയുടെ മോചനത്തിന് പുറത്ത് നിന്നും ആരും ഇടപെടേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
  • പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
  • മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • റോഡിൽ നഗ്നതാ പ്രദര്‍ശനം, 55 കാരനെ പിടികൂടി പൊലീസ്
  • കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി
  • പതിനഞ്ചുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം
  • കള്ളക്കടത്ത് സ്വർണം തട്ടാൻ വാഹനം തരപ്പെടുത്തി നൽകിയ ആളെ പിടികൂടി കൊണ്ടോട്ടി പൊലീസ്
  • കൊല്ലത്ത് കോഴിക്കോട് സ്വദേശിയായ തുണിക്കടയുടമയെയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരി മരിച്ചതായി പരാതി.
  • യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ
  • ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
  • മണ്ണാർക്കാട് നിയന്ത്രണങ്ങൾ ശക്തമാക്കി.
  • വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും,
  • കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ
  • ഒരു നാടിൻ്റെ ഉറക്കം കെടുത്തിയ കള്ളൻ പിടിയില്‍
  • നടുവണ്ണൂര്‍ വാകയാട് സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി
  • പന്തീരങ്കാവിൽ മൂന്നു പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ
  • ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
  • ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി.
  • മരണ വാർത്ത
  • നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‍യു; '
  • വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി
  • പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. 
  • വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി
  • ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസുകാരനോട് മോശം പെരുമാറ്റം; കണ്ടക്ടർക്കും ബസുടമക്കുമെതിരെ കർശന നടപടി
  • നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
  • പ്രശസ്‌ത ആർക്കിടെക്ട് ആർ കെ രമേഷ് അന്തരിച്ചു
  • ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം
  • മരണ വാർത്ത
  • *ചുരത്തിൽ വാഹനാപകടം. ദോസ്ത് ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം
  • വിവാഹം മുടങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാരണക്കാരായ മൂന്നുപേര്‍ അറസ്റ്റില്‍
  • എക്സൈസ് ഓഫിസറെ ആക്രമിച്ച പ്രതികൾ പിടിയിൽ
  • കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂളിൽ സാഹിത്യ സദസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
  • ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും
  • ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്ത് പ്രവേശനം നിരോധിച്ചു;
  • വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു
  • വിദേശമദ്യവുമായി യുവാവ് പിടിയില്‍.
  • ശക്തമായ മഴ;ചുരം റോഡുകളിൽ നിയന്ത്രണം
  • പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
  • സ്വകാര്യ ബസ് സമരം പിൻവലിച്ചു
  • പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം
  • പത്തനംതിട്ട യിൽ‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു