കർഷകരുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ സർക്കാറിന് കഴിയുന്നില്ല* : ടി.മുഹമ്മദ്

Oct. 1, 2024, 5:40 p.m.

കൽപ്പറ്റ: കർഷകരും, കാർഷിക മേഖലയും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ കർഷകരുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പ്രസ്താവിച്ചു.
കർഷകരോടുള്ള സർക്കാർ അവഗണനക്കെതിരെ സഹകരണ വകുപ്പ് ജോ.രജിസ്ത്രാർ ഓഫീസിനു മുൻപിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വാരിക്കോരി കൊടുക്കുമ്പോൾ കർഷകർക്ക് കൈ കുമ്പിളിൽ പോലും കൊടുക്കാൻ സർക്കാറുകൾ തയ്യാറാകുന്നില്ലെന്നതാണ് കർഷകരുടെ അനുഭവങ്ങൾ. കർഷകർ രാജ്യത്തെ അന്നദാതാക്കളാണെന്ന് പ്രസംഗിക്കുന്നതിന് കാണിക്കുന്ന ആവേശവും ഉൽസാഹവും കർഷകരെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ ഉണ്ടാവാതെ പോകുന്നതായി അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശം, വന്യമൃഗ ശല്യം, കടക്കെണി, ജപ്തി, ഭൂമി പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിരവധി ഗൗരവമായ പ്രശ്നങ്ങൾ കർഷകരെ അലട്ടുമ്പോഴും കർഷക സൗഹൃദ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ വിമുഖത കാണിക്കുകയാണ്. ഇ.എസ്.എ വിഷയത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി നടത്തുന്നതായാണ് വ്യാപകമായ പരാതി. ഇ.എസ്.എ കാര്യത്തിൽ സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാത്തത് മലയോര വാസികളെ ഉൽഖണ്ഠാകുലരാക്കുന്നതായി അദ്ദേഹം പറഞ്ഞു. കഠിനവെയിലും അതി തീവ്ര മഴയും സൃഷ്ടിച്ച കൃഷിനാശവും കർഷകന്റെ ദുരിതവും നിയമസഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോലും അംഗീകരിക്കാത്ത സർക്കാറാണ് കേരളത്തിലേത്. മുൻവർഷങ്ങളിലെകെടുതിയുടേ നഷ്ടപരിഹാരം കാത്ത് കഴിയുകയാണ് സംസ്ഥാനത്തെ കർഷകർ.വിള ഇൻഷ്വറൻസ് ഉപ്പെടെയുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കാനുണ്ട്.
വന്യജീവികളുടെ നിരന്തര അക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്.വന്യജീവികളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്ന കാര്യത്തിൽ വനം വകുപ്പും സർക്കാറും വൻ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ പ്രസംഗിച്ചു. സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.
കൈനാട്ടിയിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ മുസ്‌ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് എൻ.കെ. റഷീദ് ഫ്ലാഗ് ഓഫ് ചെയ്തു. തന്നാണി അബുബക്കർ ഹാജി, മായൻ മുതിര, ഖാലിദ് വേങ്ങൂർ, സലീം കേളോത്ത്, ഷംസുദ്ദീൻ ബിതർക്കാട്, അസീസ് പൊഴുതന, ഇബ്രാഹിം തൈ തൊടി, ലത്തീഫ് അമ്പലവയൽ, എ.കെ. ഇബ്രാഹിം, കെ.കെ. ഇബ്രാഹിം, പോക്കർ കോറോം, കല്ലിടുമ്പൻ അസൈനാർ, പി.കെ.മൊയ്തീൻ കുട്ടി, ഉസ്മാൻ പള്ളിയാൽ, സി.സി ഖാദർ ഹാജി, ഉസ്മാൻ പഞ്ചാര, പനന്തറ മുഹമ്മദ് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഹംസ ഹാജി കല്ലിടുമ്പൻ നന്ദി പറഞ്ഞു.


MORE LATEST NEWSES
  • കരിദിനാചരണം സംഘടിപ്പിച്ചു
  • എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്.
  • സ്‌കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി
  • ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതി പിടിയിൽ
  • സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്
  • യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
  • കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോർമെട്രിയിലെ നിരക്കുകൾ കൂട്ടിയ തീരുമാനം മരവിപ്പിച്ചു
  • പരീക്ഷാ പേടിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
  • മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ.
  • താമരശ്ശേരിയില്‍ വിവാഹത്തിനെന്ന വ്യാചേന വാടകക്കെടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വില്‍പ്പന നടത്തി
  • റവഡ ചന്ദ്രശേഖറിന്‍റെ ആദ്യ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; മാധ്യമപ്രവർത്തകനെന്ന പേരിൽ പരാതിക്കാരൻ ഹാളിൽ പ്രവേശിച്ചു, സുരക്ഷാവീഴ്ച
  • നമ്പ്യാർകുന്നിൽ ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി
  • പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി രക്ഷപ്പെട്ടു,യുവാവിനായി തിരച്ചില്‍
  • വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം
  • ഒരു വയസ്സുകാരന്റെ മരണം;തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതിനാലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
  • കോട്ടയത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
  • വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില വീണ്ടും കുറച്ചു
  • സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു.
  • ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ വൈരാഗ്യം; നേപ്പാൾ സ്വദേശി മറ്റൊരു തൊഴിലാളിയെ അക്രമിച്ച് പരിക്കേൽപ്പിച്ചു
  • സിദ്ധാർഥൻ്റെ മരണം; നിർണായക ഉത്തരവുമായി ഹൈക്കോടതി
  • വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
  • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം
  • കക്കാട് കുളത്തിൽ മുങ്ങി യുവാവ് മരിച്ചു
  • ക്രൈസ്തവ പീഡനത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധിച്ചു.
  • ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണം; ആശ വർക്കേഴ്സ് യൂണിയൻ
  • എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയും, യുവ സംരഭകനെയും ആദരിച്ചു
  • നിർമ്മല യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
  • ഹേമചന്ദ്രന്റെ ഫോൺ മൈസൂരിൽ നിന്ന് കണ്ടെത്തി
  • മരണ വാർത്ത
  • ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക് 
  • മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • നവജാത ശിശുക്കളെ കുഴിച്ചിട്ട കേസ്: രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി
  • ജീവിതമാകട്ടെ ലഹരി"; കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
  • സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും താഴോട്ട്
  • പിക്കപ്പ് വാൻ കെ.എസ്.ആർ.ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം.
  • എസ് എഫ് ഐ യുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകി.
  • കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ
  • സംസ്ഥാനത്ത് ഹിന്ദി പഠനം ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന*
  • പുതിയ ഡിജിപിയായി രവാഡ ചന്ദ്രശേഖർ തിരഞ്ഞെടുക്കപ്പെട്ടു
  • കിഴിശ്ശേരിയിൽ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു
  • വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കം;ഡ്രൈവറേയും യാത്രക്കാരെയും മർദ്ദിച്ചതായി പരാതി
  • ചുരത്തിൽ മണ്ണിടിച്ചിൽ;ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു
  • ബൈക്കിൽ ലോറിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം.
  • ബസ് മാറ്റി കയറ്റിവിട്ട യാത്രക്കാരന് കെ.എസ്.ആർ.ടി.സി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
  • സ്ത്രീകളെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തി, യുവതികൾക്കെതിരെയും അന്വേഷണം
  • നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്
  • സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
  • ഇസ്രയേൽ ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നു