ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ

Oct. 2, 2024, 7:46 a.m.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തിൽ നടക്കുക. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ ഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ, രാജ്ഘട്ടിലെത്തി ആദരം അർപ്പിക്കും.

രാജ്ഘട്ടിലും, ഗാന്ധി സ്മൃതിയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എല്ലാം പത്യേക ആഘോഷങ്ങളും നടക്കും. സത്യഗ്രഹം സമരമാർഗമാക്കി. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ചു. ഗാന്ധിജിക്ക് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാൻ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു.

ചമ്പാരൻ സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. 1930ലെ ദണ്ഡി മാർച്ചിന് നേതൃത്വം നൽകി. നിയമലംഘന പ്രസ്ഥാനത്തിലൂടെ സ്വാതന്ത്രസമരത്തെ കൂടുതൽ സജീവമാക്കി. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന പല അനാചാരങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. പുതിയ ലോകബോധവും ചിന്തയും ഉണ്ടാകുന്നതിന് അനുസരിച്ച് ഗാന്ധി സ്വയം പുതുക്കി. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യത്തോടെ ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു.

സ്വാതന്ത്ര്യാനന്തരം വിഭജനവും അതിന്റെ ഭാഗമായുള്ള വർഗിയ കലാപങ്ങളും രാജ്യത്ത് പടരുമ്പോൾ തെരുവുകൾ തോറും സമാധാനത്തിന്റെ ദൂതുമായി അലഞ്ഞ് ഇന്ത്യയെ ശാന്തമാക്കിയ ഗാന്ധി വിഭജനത്തിന്റെ മുറിവുകൾക്ക് ഔഷധമായി കൂടി പ്രവർത്തിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി കൂടിവരുന്ന കാലത്താണ് ഒരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്


MORE LATEST NEWSES
  • യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ.
  • മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • ട്രെയിൻ തട്ടി യുവതി മരിച്ചു; സംഭവസ്ഥലത്തെത്തിയ സമീപവാസി കുഴഞ്ഞു വീണു മരിച്ചു.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു
  • ജോലിക്കെന്ന് പറഞ്ഞ് തമിഴ്സ്ത്രീകളെ കാറിൽ കയറ്റി കൊള്ളയടിച്ച ഫ്രീക്കൻ' സജീവ് പിടിൽ
  • വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
  • വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
  • അതിഥി തൊഴിലാളിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തു
  • സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു ഫെബ്രുവരി 15-ന് ആരംഭിക്കും
  • നടൻ മേഘനാഥൻ അന്തരിച്ചു
  • ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാർ.
  • പകൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെച്ച്, രാത്രിയിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ
  • പേരാമ്പ്രയിൽ ബസ് ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം
  • ഐശ്വര്യയെ കണ്ടെത്തി
  • കടലുണ്ടി പുഴയിൽ മൃതദേഹം കണ്ടെത്തി
  • ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞു വീണ് മരിച്ചു.
  • ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
  • സഖാവ് സെയ്തലവി വിടപറഞ്ഞു
  • ആലപ്പാട് നിന്നും കാണാതായ വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു
  • മാപ്പിള കലാ അക്കാദമിയുടെ ഇടപെടൽ ഒപ്പന മത്സരം പ്രധാന വേദിയിൽ നടത്തും
  • ഭാര്യയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
  • ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരൻ രുചിച്ചു നോക്കി ;കട സീൽ ചെയ്തു.
  • തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി.
  • ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.
  • ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക്
  • കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • പാലക്കാട്ട് ആവേശകരമായ തുടക്കം; ഡോ. സരിന്റെ ബൂത്തിൽ യന്ത്രത്തകരാർ
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • കാലാമാമാങ്കത്തിന് ഇന്ന് തുടക്കം
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • കാപ്പിയും കുരുമുളകും കവര്‍ന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
  • ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ
  • പാലക്കാട് ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘം പിടിയിൽ
  • വീട്ടമ്മയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചങ്ങരംകുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
  • എ വി അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിക്കുന്നു