താമരശ്ശേരി: ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച അണ്ടോണ സ്വദേശിനി അജ്ന അനിലിനെ താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലാണ് അജ്നക്ക് മെഡിക്കലിന് പ്രവേശം ലഭിച്ചത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പി.പി ഹാഫിസ് റഹ്മാൻ അജ്നക്ക് സമ്മാനിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അനിൽ മാസ്റ്ററുടെയും റീജയുടെയും മകളാണ് അജ്ന.
പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി എം. സുൽഫീക്കർ, ട്രഷറർ പി.പി ഗഫൂർ, ഭാരവാഹികളായ എം..പി സൈത്, മുഹമ്മദ് കുട്ടി തച്ചറക്കൽ, ഷംസീർ എടവലം, സുബൈർ വെഴുപ്പൂർ, വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ സി.വി ബാപ്പു, എ.കെ ഹമീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു..