കൂടരഞ്ഞി–തിരുവമ്പാടി  റോഡിലെ യാത്രാ യാത്രാദുരിതം അവസാനിക്കുന്നില്ല.

Oct. 2, 2024, 9:36 a.m.

തിരുവമ്പാടി ∙  കൂടരഞ്ഞി–തിരുവമ്പാടി  റോഡിലെ യാത്രാദുരിതം അവസാനിക്കുന്നില്ല. തിരുവമ്പാടി ടൗണിനോട് ചേർന്നുള്ള ഭാഗത്തെ ഓവുചാൽ പൊളിച്ചിട്ടു മാസങ്ങൾ ആയി. ഇതിന്റെ പ്രവ‍ൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. റോഡിന്റെ ഒരു ഭാഗം മുഴുവൻ ചെളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ സ്കൂൾ കുട്ടികളുടെ ദേഹത്ത് ചെളി തെറിക്കുന്നുണ്ട്. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, സക്സസ് ഗാർട്ടൻ പരിശീലന കേന്ദ്രം, മറ്റ് സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ  ഉൾപ്പെടെ 5,000ൽ പരം കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾ കൂടരഞ്ഞി റോഡിന് സമീപം ഉണ്ട്. റോഡ് അടച്ചിട്ട് കലുങ്കുകളുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്. 

കലുങ്കിനു സമീപം ഉള്ള ഓവുചാൽ നിർമാണവും ചിലയിടത്തു പുരോഗമിക്കുന്നു. ജലജീവൻ പദ്ധതിയുടെ പൈപ്പ്  ഇടൽ ആണ് റോഡ് നവീകരണം വൈകാൻ  കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ പറഞ്ഞു. കക്കുണ്ട് റോഡിനോടു ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടും പരിഹാര നടപടികളില്ല. റോഡിലെ അമേരിക്കൻ കോളനി ഭാഗത്ത് മഴ പെയ്താൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും പതിവായിരുന്നു. 

2021ൽ ഈ റോഡിലെ മൂന്ന് കലുങ്കുകളുടെ നിർമാണത്തെ തുടർന്ന് മാസങ്ങളോളം റോഡ് അടച്ചിട്ട്, ഗതാഗതം കക്കുണ്ട് – ചവലപ്പാറ റോഡിലൂടെ തിരിച്ചുവിട്ടു. പിന്നീട് റോഡ് നവീകരണത്തിന് പദ്ധതി വരികയും തിരുവമ്പാടി മുതൽ ചവലപ്പാറ വരെ  2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ 3.3 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. 5.5 മീ വീതിയിൽ  ബിഎം–ബിസി നിലവാരത്തിലുള്ള ടാറിങ്, 10 കലുങ്കുകളുടെ നിർമാണം, ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ നിർമാണം.

 റോഡ് മാർക്കിങ്, സുരക്ഷ സംവിധാനങ്ങൾ, സംരക്ഷണഭിത്തി നിർമാണം, അമേരിക്കൻ കോളനി ഭാഗത്തെ റോഡ് ഉയർത്തൽ  എന്നിവയെല്ലാം നവീകരണത്തിൽ നിർദേശിച്ചിരുന്നു. റോഡിന്റെ നിർമാണ കാലാവധി 7 മാസം ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് റോഡ് നവീകരണ പ്രവ‍ൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും ഇതിന് രണ്ട് മാസം മുൻപ് പ്രവ‍ൃത്തി ആരംഭിച്ചിരുന്നു. മുക്കത്തെ എൽ ആൻഡ് എ ഇൻഫ്രാസ് ഡവലപേഴ്സ് കമ്പനി ആണ് കരാർ എടുത്തത്. കുടിയേറ്റ മേഖലയിലെ ആദ്യ റോഡ് ആയിട്ടും ഇപ്പോഴും ഈ റോഡിന് 8 മീറ്റർ മാത്രമാണു വീതി.


MORE LATEST NEWSES
  • സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു.
  • സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് പെൺകുട്ടി രക്ഷപെട്ട സംഭവം; പ്രതി പിടിയിൽ.
  • ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
  • സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി
  • കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു
  • കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
  • വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്
  • ഇടവമാസ പൂജ; ശബരിമല നട നാളെ തുറക്കും
  • ഇന്ന് ഇന്ത്യയിലെ 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ
  • തിരുവനന്തപുരം സ്വദേശിനി ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ
  • അതിർത്തി ശാന്തം; ഇന്നലെ രാത്രി പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കരസേന
  • ലഹരിയിടപാടുമായുള്ള തർക്കത്തിനിടെ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.
  • അനുശോചന യോഗം നടത്തി
  • മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
  • നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു.രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
  • പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം.
  • തെരുവുനായയുടെ ആക്രമണം;ഏഴുപേർക്ക് കടിയേറ്റത്
  • തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം
  • തിരുവമ്പാടി മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു
  • സി.ഐ.ടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; ആറു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം
  • ഹൃദയാഘാതം;സിവിൽ പോലീസ് ഓഫീസർ മരിച്ചു
  • പ്രതിഷേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
  • ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാകില്ല’; ഹർജി തള്ളി സുപ്രീംകോടതി
  • ഉച്ചയോടെ വീണ്ടും കുത്തനെ ഇടിഞ്ഞ് സ്വർണവില.
  • ചുരം ഗ്രീൻ ബ്രിഗേഡിന് പ്രവർത്തകർക്ക് യൂണിഫോം കൈമാറി.
  • മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുപൊളിച്ചു.
  • ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
  • ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു.
  • വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
  • പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
  • കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു
  • നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു.
  • പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു.
  • വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്ക് സാധ്യത
  • ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
  • ഇന്ത്യ- പാക് നിർണായക സൈനികതല ചർച്ച ഇന്ന്
  • പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി വിറ്റു; ചാടിപോയ പ്രതി പിടിയില്‍
  • നാലുപേരുടെ ജീവനെടുത്തത് മറുവശമെത്താൻ കാറിന്റെ ദിശ തെറ്റിയുള്ള ഓട്ടം
  • മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍; വയനാട്ടില്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം
  • കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷാ തിയതി 15 വരെ നീട്ടി
  • നെടുമങ്ങാട് മാർക്കറ്റിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു.
  • സൈക്കിൾ പമ്പിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി
  • തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു.
  • ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ.
  • ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 86 പേരെ അറസ്റ്റ് ചെയ്‌തു
  • നിപ ബാധിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
  • മരണ വാർത്ത
  • ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് - ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
  • വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി