തലശ്ശേരി:തായ്ലാൻഡിലെ ഫുക്കറ്റിൽ വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു.
മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധർമ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസിൽ എത്തിക്കും.
കബറടക്കം 12-ന് സെയ്ദാർ പള്ളി കബറിസ്താനിൽ നടക്കും. പിതാവ്: മാരാത്തേയിൽ നസീർ, മാതാവ്: ഷബീന നസീർ. ഭർത്താവ്: മുഹമ്മദ് റോഷൻ. മകൻ: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിൻ സിതാര (ദുബായ്). കേരള ബാർ കൗൺസിൽ വൈസ് ചെയർമാനും കേരള വഖഫ് ബോർഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.പിലാക്കൂൽ ഗാർഡൻസ് റോഡ് മാരാത്തേതിൽ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബർ നാലിനായിരുന്നു അപകടം.
പരിക്കേറ്റ് അബോധാവസ്ഥയിൽ സിങ്കപ്പൂർ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം.
മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കിൽ സന്ദർശനത്തിന് പോയ പ്പോഴായിരുന്നു അപകടം.