നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറുകളിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Oct. 2, 2024, 11:23 a.m.

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകളിൽ ഇടിച്ച് അപകടം . മൂന്ന് പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. പയ്യാനക്കൽ സ്വദേശിനി ഫാത്തിമ സുഹറ, ചെലവൂർ കടയാട്ടുപറമ്പ് അലിമ സൻഹ, അബ്ദു ലത്തീഫ് മൂഴിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് സാരമുള്ളതല്ല. കുന്നമംഗലം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ മൂഴിക്കൽ ടൗണിന് സമീപം സർവീസ് സ്റ്റേഷനടുത്ത് റോഡരികിൽ നിർത്തിയിട്ട നാല് സ്‌കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും താഴ്ചയിലേക്ക് വീണു. കാർ ഇവരുടെ മുകളിലായി പാതിഭാഗം തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വെള്ളിമാട്കുന്ന് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥൻ ഷജിൽ കുമാറിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്.കാറിൽ നെല്ലിക്കാപറമ്പ് സ്വദേശികളായ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ കയർ കൊണ്ടുവന്ന് കാറിൻ്റെ പിൻഭാഗത്ത് കെട്ടി താങ്ങി നിർത്തി. താഴ്‌ചയിൽ ഇറങ്ങിയ ഷജിൽ നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ മുകളിലേക്ക് കയറ്റുകയായിരുന്നു.

അഗ്നിരക്ഷാ നിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസി നന്ദകുമാർ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ നൗഷാദ്, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ കെപി ബാലൻ, ജിതിൻ ബാബു, ചെസിൻ ചന്ദ്രൻ, എപി ജിതേഷ്, കെപി സതീഷ്, കെടി നിഖിൽ, മുഹമ്മദ് ഷഹദ്, ഹോംഗാർഡ് കുട്ടപ്പൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത


MORE LATEST NEWSES
  • കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി,സുഹൃത്ത് പിടിയിൽ
  • സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതി; പൊലീസ് അന്വേഷണം തുടങ്ങി
  • എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
  • റഹീമിന്റെ മോചനം: കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി
  • കോഴിക്കോട്- ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
  • കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം!നിരവധി പേർക്ക് പരിക്ക്
  • അനധികൃതമായി ലഹരി വസ്തുക്കളും മദ്യവും വിൽപ്പന നടത്തിയയാൾ പിടിയിൽ
  • നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ.
  • കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ
  • കരട് വോട്ടർ പട്ടിക 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ജനുവരി ആറിന്
  • മദ്യ ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജുവിനെതിരെ കേസ്
  • ഗായിക മച്ചാട്ട്‌ വാസന്തി അന്തരിച്ചു.
  • ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവിനെ തേടി പത്താം ക്ലാസ്സുകാരി വിജയവാഡയില്‍, അറസ്റ്റ്
  • നടൻ ബാല അറസ്റ്റിൽ.
  • ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിൽ.
  • മരണവാർത്ത
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യവിതരണ തൊഴിലാളി മരിച്ചു*
  • ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു.
  • തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • തോട്ടുമൂല തോട്ടിൽ നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തി
  • ഭക്ഷണത്തിൽ പുഴു; പരാതിയുമായി ബോക്സിംഗ് താരങ്ങൾ
  • *ഇ എസ് എ കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു നടപടി അവസാനിപ്പിക്കണം കോൺഗ്രസ്
  • ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷന്‍; സ്ഥിരീകരിച്ച് പോലീസ്
  • വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു നശിപ്പിച്ചു.
  • യുവാവിനെ ഓവ് പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന കേന്ദ്രനിര്‍ദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകൾ
  • ഹൃദയാഘാതം;കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
  • തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു.
  • മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
  • ചുരം ബെെപാസില്‍ മീന്‍ മാലിന്യം തള്ളി
  • ഐ ട്രസ്റ്റ് കണ്ണാശുപത്രി സമ്മാനോല്‍സവ്,വിജയികളെ പ്രഖ്യാപിച്ചു
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ അവശയായി വയോധികയായ മാതാവ്
  • പതിനാല്കാരിയെ കടത്തിക്കൊണ്ടുപോയ കേസ്;പ്രതി മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്.
  • ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
  • ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ പിടിയിൽ
  • മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു
  • ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചു; കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
  • റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
  • ഇന്ന് വിജയദശമി അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
  • ഇ എം ഇ എ സ്കൂൾ അധ്യാപകൻ ഞാറക്കോടൻ മൻസൂർ നിര്യാതനായി.*
  • ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
  • കുരുക്ക് ഒഴിയാതെ ചുരം, ​ഗതാ​ഗത തടസ്സം തുടരുന്നു
  • കൂരാച്ചുണ്ടിൽ വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
  • മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ തലവൻ
  • വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു