താമരശ്ശേരി: മുള്ളൻ പന്നിയുടെ കുത്തേറ്റ് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു
പള്ളിപ്പുറം തെക്കേമുള്ളമ്പ ലത്തിൽ ലിജിൽ (34)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വീടിനു സമീപം റോഡിൽ വെച്ച് കാലിലെ വിരലുകളിൽ പന്നിയുടെ മുള്ളുകൾ തുളച്ചു കയറി, റോഡിൽ വീണു കിടന്ന ലിജിലിനെ സമീപത്തെ വീട്ടുകാർ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.