സഹതാപത്തിൻ്റെ കഥ പറഞ്ഞ് നാല് കോടി തട്ടിയ പ്രതികൾ പിടിയിൽ

Oct. 2, 2024, 4:28 p.m.

കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതി സുനിൽ ദംഗി, കൂട്ടുപ്രതി ശീതൽ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്. സൈബർ തട്ടിപ്പിൻ്റെ പുതിയ വേർഷനായിരുന്നു ഇവർ കോഴിക്കോട് സ്വദേശിയിൽ പയറ്റിയത്. ജോലി വാഗാദനമോ, പണം തന്നാൽ, ഇരട്ടി ലാഭം തരാം തുടങ്ങിയ പതിവ് തട്ടിപ്പ് രീതിയോ അല്ല, സഹതാപം മുതലെടുത്താണ് പ്രതികളുടെ തട്ടിപ്പ് സ്റ്റൈൽ.

ജനുവരി ഒന്നിനാണ് കോഴിക്കോട് പൊറ്റമ്മൽ സ്വദേശിക്ക് ഒരു ഫോൺ കാൾ വരുന്നത്. ജൈന മതക്കാരൻ ആണെന്ന് പരിചയപ്പെടുത്തുന്നു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു, സാമ്പത്തിക ബാധ്യതയുടെ ദുഃഖം താങ്ങാനാകാതെ അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, കടബാധ്യത തീർക്കാൻ സഹായിക്കാമോ എന്നായിരുന്നു ചോദ്യം. പരാതിക്കാരൻ വിശ്വസിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പ്രതികൾ പരിഭവങ്ങളുടെ കെട്ടയച്ചു. ഒപ്പം വിവിധ ഫോട്ടോകളും വിശ്വസിപ്പിക്കാൻ പാകത്തിന്  ശബ്ദ സന്ദേശങ്ങളും കൈമാറി. പാവമെന്ന് കരുതിയ പരാതിക്കാരൻ അകമഴിഞ്ഞ് സഹായിച്ചു. പരാതിക്കാരൻ പണമയച്ചു തുടങ്ങിയതോടെ പ്രതികൾ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്യുകയായിരുന്നു. 

എന്നാൽ പിന്നീട് പണം പരാതിക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ, തട്ടിപ്പിൻ്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഇവർ. പണം തിരികെ തരുന്നതിനായി ആദ്യം പറഞ്ഞത് കുടുംബ സ്വത്ത് വിറ്റു തരാമെന്നാണ്. എന്നാൽ, വിൽപ്പന ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടെന്ന് പറഞ്ഞു പറ്റിച്ചു. കൊലപാതകം ഉൾപ്പെടെയുണ്ടായെന്ന് വിശ്വസിപ്പിച്ചു. പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നു ഭീഷണിപ്പെടുത്തി. പൊലീസുകാരെന്ന വ്യാജേനെയും സന്ദേശങ്ങളെത്തി. ഇതിനിടയിൽ തട്ടിപ്പു സംഘം കൈക്കലാക്കിയത് 4,08,80,457 രൂപയാണ്.

പണം തിരികെ കിട്ടില്ലെന്നായപ്പോഴാണ് സെംപ്തംബർ രണ്ടിന് സൈബർ പൊലീസിൽ പരാതി നൽകിയത്. ഫോൺ കോളിൻ്റെയും സന്ദേശങ്ങളുടേയും ഉറവിടം തേടി അന്വേഷണ സംഘം യാത്ര തുടങ്ങി. ചെന്നെത്തിയത് രാജസ്ഥാനിലാണ്. തുടർന്നാണ് പ്രതികൾ പിടിയിലാവുന്നത്. ഇരുവരുടേയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ, തട്ടിയെടുത്ത പണം ചൂതാട്ടത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. പ്രതികളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ, ചെക്ക് ബുക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


MORE LATEST NEWSES
  • ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബസ്സ് കണ്ടക്ടർ മരണപ്പെട്ടു.
  • കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക': ഹൈക്കോടതി
  • റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍
  • കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു
  • നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനി പിടിയിൽ.
  • പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
  • ഈങ്ങാപ്പുഴ ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കം കുറിച്ചു.
  • ലുമിനസ് ഈവ് ഇഫ്താർ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി
  • ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
  • ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.
  • വിദ്യാർത്ഥിനിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം.
  • കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട
  • ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
  • ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി
  • മലാപ്പറമ്പ് ഓവർപാസ് തുറന്നു: നിർമാണം പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണം
  • പ്രവാസി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം; അവസാന തീയതി മാർച്ച് 31 വരെ
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്, കൂടുതൽ തെളിവ് തേടി അന്വേഷണസംഘം
  • ഇടുക്കിയില്‍ കാണാതായ ഓട്ടോ ഡ്രൈവർ മരിച്ച നിലയില്‍
  • വ്യാജ ആധാര്‍ കാര്‍ഡും ഐഡി കാര്‍ഡും ഉണ്ടാക്കി വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ
  • ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്തു; മുങ്ങിയ ഭര്‍ത്താവ് 6 വര്‍ഷത്തിന് ശേഷം പിടിയില്‍
  • ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
  • കക്കട്ടിൽ വയോധികന്​ വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • കക്കട്ടില്‍ ഒരാള്‍ക്ക് വെട്ടേറ്റു
  • ഷഹബാസിന്റെ കൊലപാതകം;പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി.
  • ലഹരിക്കെതിരെ സന്ദേശം ഉയർത്തി ഇഫ്താർ സ്നേഹ സംഗമം
  • പിതാവിനെയും മകനെയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പിടികൂടി.
  • ഡോക്ടർ ദമ്പതികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
  • ഡോക്ടറില്‍ നിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ
  • ഒമാനിൽ കാറപകടത്തിൽ പരിക്കേറ്റ നന്മണ്ട സ്വദേശി മരണപ്പെട്ടു
  • കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി
  • മീറ്ററിടാതെ ഓടിയാൽ 'സൗജന്യ യാത്ര'; പിൻവാങ്ങി സര്‍‍, ഓട്ടോറിക്ഷകളിൽ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല
  • സ്റ്റുഡന്‍റായി; 2 മാസത്തിൽ നടത്തിയത് 80 ലക്ഷത്തിന്‍റെ ഇടപാട്
  • കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി
  • സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
  • ഗൾഫ് എയര്‍ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു
  • പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവർ പ്രദീപിന്റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപന യുവാവ് പിടിയിൽ
  • സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
  • താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; പൊലീസ് സംഘം മുംബൈയിലേക്ക
  • നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
  • കരിപ്പൂരിൽ വൻ എംഡി എം എ വേട്ട
  • അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • അശാസ്ത്രീയ ഡയറ്റുകള്‍ ജീവനെടുക്കും; കണ്ണൂരില്‍ മരിച്ച പെണ്‍കുട്ടി കഴിച്ചത് വെള്ളം മാത്രം,
  • വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം: നാലുപേര്‍ അറസ്റ്റില്‍
  • പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് മുതൽ
  • കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു
  • കാസർകോട്ടെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്
  • രാസലഹരി ഉപയോഗം ദിനംപ്രതി വർദ്ധിക്കുന്നതായി എക്സെെസ്
  • ഷാനിദിന്‍റെ മരണകാരണം അമിത അളവില്‍ ലഹരി മരുന്ന് ശരീരത്തിലെത്തിയത് മൂലം