മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണം; ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

Oct. 2, 2024, 4:30 p.m.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും, അദ്ദേഹം പറയാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഹിന്ദു പത്രം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഭിമുഖം ഏര്‍പ്പാടാക്കിയ പിആര്‍ ഏജന്‍സി എംഡി, ഹിന്ദു പത്രം എഡിറ്റര്‍, ഹിന്ദു പത്രം ഡെപ്യൂട്ടി എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിനിതെരെ പ്രതിപക്ഷ സംഘടനകള്‍ വന്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ക്കും അക്രമങ്ങള്‍ക്കും കാരണക്കാരായ മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനും പിആര്‍ ഏജന്‍സിക്കുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി പരാതി നല്‍കിയിരിക്കുന്നത്.

മുസ്ലിങ്ങള്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ജില്ലക്കെതിരായും ന്യൂനപക്ഷങ്ങള്‍ക്കെതിരായും നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ കേരളത്തില്‍ വിദ്വേഷപ്രചാരണം നടത്തി വര്‍ഗീയധ്രുവീകരണത്തിനാണോ ശ്രമിക്കുന്നത് എന്ന സംശയമുണ്ടെന്ന് കാണിച്ചാണ് യൂത്ത് ലീഗ് പരാതി നല്‍കിയിരിക്കുന്നത്.


MORE LATEST NEWSES
  • താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു, ഒരാൾ കസ്റ്റഡിയിൽ
  • മരണ വാർത്ത
  • അമീബിക് മസ്തിഷ്‌കജ്വരം, ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി
  • ബൈക്ക് യാത്രികനു നേരെ പെരുംതേനീച്ചയുടെ ആക്രമണം, രക്ഷപ്പെടാനായി യാത്രക്കാരൻ കിണറ്റിൽ ചാടി.
  • ബൈക്ക് യാത്രികനെ നാലംഗസംഘം ക്രൂരമായി മര്‍ദിച്ചു
  • ടാലൻഷ്യ 2.O മെഗാ ക്വിസ്സിൽ നിർമ്മല യു.പിസ്കൂളിനു ഉജ്ജ്വല വിജയം
  • ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടി; ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിനു തമ്മില്‍ തല്ലി ഹോം ഗാര്‍ഡുകള്‍
  • കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി കച്ചവടം: മൂന്നാമനും പിടിയിൽ
  • ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 55,000രൂപ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.
  • താമരശ്ശേരി DYSP കെ സുഷീറിന് സ്ഥലമാറ്റം
  • പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
  • അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറി, പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍സുകള്‍
  • 15 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
  • കോഴിക്കോട് റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുന്നു; രാഹുൽ ഗാന്ധി
  • ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി
  • വിവാഹ വാഗ്ദാനം നൽകി പീഡനം; വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
  • അയ്യപ്പസംഗമം :ലക്ഷ്യം വാണിജ്യ താൽപര്യം; വിശ്വ സനാതന ധർമ്മ വേദി
  • ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്‌ണൻ അന്തരിച്ചു.
  • തമിഴ്‌നാട്ടിൽ പർദധരിച്ച സ്ത്രീയെ ബസിൽ കയറ്റാൻ വിസമ്മതിച്ച് കണ്ടക്ടർ; ലൈസെൻസ് സസ്‌പെൻഡ് ചെയ്തു
  • കണ്ണൂർ വിമാനത്താവള വികസനം; എട്ടു വർഷം കഴിഞ്ഞിട്ടും നല്‍കിയില്ല നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
  • സ്വർണവില വീണ്ടും കുറഞ്ഞു
  • ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: കാസർകോട് സ്വദേശി പിടിയിൽ
  • രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
  • മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംസ്കാരംകാത്ത് 16 മൃതദേഹങ്ങൾ
  • വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ചയാൾ പിടിയിൽ
  • ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ കേസിൽ ട്രിപ്പിൾ ജീവപര്യന്തം
  • കൽപ്പറ്റയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു
  • സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവ് അറസ്റ്റിൽ
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ആധുനിക യുഗത്തിൽ പ്രവാചക ദർശനങ്ങളുടെ പരിപ്രേഷ്യം: ദേശീയ സെമിനാർ നടത്തി.
  • താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി നിര്യാതനായി
  • തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
  • മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്കൂളിന്റെ അഭിനന്ദനം
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു
  • വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
  • കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം
  • നബിദിനം: ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്ത് യു.പി പോലീസ്
  • ജയിലിൽ ക്രൂരമർദനം; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ‍
  • സ്പോർട്സ് കിറ്റ് വിതരണം
  • പെരിക്കല്ലൂർ സംഭവം: മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
  • വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
  • തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു