ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം, മറുപടിയുമായി മനാഫ്

Oct. 2, 2024, 5:27 p.m.

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ.

അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.  ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു.

എംകെ രാഘവൻ എംപി, കെസി വേണുഗോപാല്‍ എംപി, എകെഎം അഷ്റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, കേരളത്തിലെ മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍സി ഉടമ മുബീൻ, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണ്. ഒന്നാം ഘട്ടത്തിൽ നടത്തിയ തെരച്ചിലിൽ കാലാവസ്ഥ ഉള്‍പ്പെടെ വെല്ലുവിളിയായിരുന്നു.

ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല.കെസി വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തെരച്ചിൽ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്. തുടര്‍ന്നാണ് രണ്ടാം ഘട്ട തെരച്ചിൽ ആരംഭിച്ചത്. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തെരച്ചിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്.പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അ‍ഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

കുടുംബം നടത്തിയ ശ്രമങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ജിതിൻ സംസാരിച്ചത്. രണ്ടു സർക്കാരിന്‍റെയും ശ്രമത്തിന്‍റെയും ഫലം ആണ് അർജുനെ കിട്ടിയത്. പല ആളുകളും കുടുംബത്തിന്‍റെ വൈകരിക്കാത്ത ചൂഷണം ചെയ്യുകയാണ്. വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണ്. അഞ്ജുവിന് എതിരെ സൈബർ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്. 
അർജുന് 750000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി.  ഇതിന്‍റെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പല കോണിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്നും പിന്മാറണം.

അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. മനാഫ് ആണ് ഇതിനു പിറകിലെന്നും ജിതിൻ ആരോപിച്ചു. ഫണ്ട് പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പലരും വീണു പോകുകയാണ്. അര്‍ജുൻ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.

ഈ വ്യക്തിയുടെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അർജുന്‍റെ  ബൈക്ക് നേരത്തെ നന്നാക്കാൻ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടർന്നാൽ പ്രതികരിക്കും. തെരച്ചിൽ ഘട്ടത്തിൽ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശനങ്ങൾ അവരോട് പറഞ്ഞിരുന്നു.  

ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങൾ അവിടെ നിന്നത്. മലപെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വര മലപെയും നടത്തിയ നാടകമാണെന്നും  ജിതിൻ ആരോപിച്ചു.

എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു.  ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ  ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അർജുന്റെ ചിത അണയും മുമ്പ്  ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് ആവര്‍ത്തിച്ചു പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നായിരുന്നു മനാഫിന്‍റെ വിശദീകരണം. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.

ഇനി യൂട്യൂബ് ചാനൽ  ഉഷാറാക്കും. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.


MORE LATEST NEWSES
  • ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി
  • ഡൽഹി സ്ഫോടനം: ഒരു കാർ കൂടി കണ്ടെത്തി
  • താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റ് വിഭജനം പൂർത്തിയായി
  • എസ്ഐആറിനെതിരെ കേരളം; സുപ്രിംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
  • ആലപ്പുഴ ഗര്‍ഡര്‍ അപകടം; മരിച്ച ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
  • സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്
  • കാരിപറമ്പിൽ വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം
  • എസ്ഐആര്‍ നിര്‍ത്തിവെക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
  • ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം
  • കോഴിക്കോട് യുവാക്കളെ ഭയപ്പെടുത്തി ഐഫോണും പണവും തട്ടിയ സംഭവം; കേസിലെ നാലാം പ്രതി പിടിയില്‍.
  • ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങിയ യുവാവിനെ ക്രൂരമായി മർദിച്ച ഫിനാൻസ് ജീവനക്കാരൻ അറസ്റ്റിൽ
  • ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ
  • ഒപി ബഹിഷ്‌കരണം; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും
  • താമരശ്ശേരി ജി.യു.പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് സ്കാർഫിംഗ് സെറിമണിയും പ്രവർത്തനോദ്ഘാടനവും നടത്തി.*
  • അരൂർ ​ഗർഡർ അപകടം: ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം, വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രപൂജാരി മരിച്ചു.
  • പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ
  • 'തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരും'; ഇനി യുഡിഎഫിൻ്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശൻ
  • പോക്‌സോ കേസിൽ വടകര ആയഞ്ചേരി സ്വദേശിക്ക് 74വർഷം കഠിന തടവും പിഴയും
  • ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി
  • ഊരിൽ നിന്ന് ഉരുവിന്റെ നാട്ടിലേക്ക്‌
  • തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; കേസെടുത്ത് പൊലീസ്
  • കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ദാരുണ അപകടം, രണ്ട് മലയാളികൾ മരിച്ചു
  • കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം
  • കോവളത്തെ കടലിനടിയിൽ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞ കണ്ടെയ്നർ; എം എസ്സി എൽസ 3 യിലേതെന്ന് സംശയം
  • അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും;ട്രംപ്
  • കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; പിഴവു വരുത്തിയ ഡോക്ടര്‍മാരെ പിരിച്ചുവിടണം; കുടുംബം
  • വോട്ടർപ്പട്ടികയിൽ പേര് ചേർക്കൽ: ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
  • പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി വിൽപനക്ക് വെച്ച കേസിൽ യുവാവ് അറസ്റ്റിൽ
  • എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
  • ഫ്രഷ് കട്ട്; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയക്കണം
  • കോഴിക്കോട് യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ
  • ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
  • ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്
  • മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു
  • ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ; സൈന്യം ഉപയോ​ഗിക്കുന്ന രാസവസ്തു ഉപയോഗിച്ചു?
  • നാടിനെ ഇളക്കിമറിച്ചു കന്നൂട്ടിപ്പാറ IUMLPS ആഘോഷ റാലി നടത്തി
  • പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം
  • *വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്
  • ബെംഗളൂരുവിൽ മലയാളി യുവാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ,
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍
  • കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അതു അമിത് ഷായാണ് ;പ്രിയങ്ക് ഖർഗെ
  • ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ഒരു മാസത്തോളം നിലയ്ക്കും
  • ആക്റ്റീവ കളവ് പോയി
  • ദേശീയപാത നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • സംസ്ഥാന ശാസ്ത്രോത്സവത്തിൽ തിളങ്ങി കണ്ണോത്ത് സെന്റ്. ആന്റണീസ് ഹൈസ്കൂൾ
  • ഡൽഹി സ്ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്ക്വാഡ്
  • എം ഡി എം എ യുമായി യുവാവ് പിടിയിൽ