താമരശ്ശേരി: കാരാടി സെൻട്രൽ ജുമാ മസ്ജിദിൽ നിന്നും ഇന്ന് ജുമാ നമസ്കാരത്തിന് തൊട്ടുമുമ്പ് വരാന്തയിൽ വെച്ച വിലപിടിപ്പുള്ള ചെരുപ്പുകൾ തിരഞ്ഞെടുത്ത് മോഷ്ട്ടിക്കുകയും, കാലിൽ ധരിക്കുകയും ചെയ്ത് സ്ഥലം വിട്ട യുവാക്കളായ രണ്ടു പേരുടെ ദൃശ്യം CCTV യിൽ പതിഞ്ഞു. യുവാക്കൾക്കായി നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു.