താമരശേരി :പള്ളിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി. കോരങ്ങാട് ആറ്റുസ്ഥലം ജുമാ മസ്ജിദിൽ നിന്നാണ് മൊബൈൽ ഫോൺ മോഷണം പോയത്. ഇന്ന് ഉച്ചയ്ക്ക് 3:40 തോടെ ആയിരുന്നു പള്ളിയിൽ ജോലി ചെയ്തുവരുന്ന ജാഫർ മുസ്ലിയാരുടെ മൊബൈൽ ഫോൺ മോഷണം പോയത്.
സംഭവത്തിൽ ജാഫർ മുസ്ല്യാർ താമരശ്ശരി
പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു.ഇന്ന് കാരാടി, കളരാന്തിരി പള്ളികളിൽ നിന്നും വില പിടിപ്പുള്ള ചെരിപ്പുകളും മോഷണം പോയിരുന്നു. കാരാടി പള്ളിയിലെ ചെരിപ്പ് മോഷണം നടത്തിയവരുടെ cctv ദൃശ്യം നേരത്തെ പുറത്ത് വിട്ടിരുന്നു.