വയനാട്:കാട്ടിക്കുളം തിരുനെല്ലിയിൽ മാനന്തവാടി എക്സൈസ്
സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും
നടത്തിയ പരിശോധനയിൽ വൻലഹരിവേട്ട. മാജിക്
മഷ്റൂം 276 ഗ്രാം, കഞ്ചാവ് 13.2 ഗ്രാം, ചരസ് 6.59 ഗ്രാം, എന്നിവയാണ് ആഡംബരക്കാറിൽ കടത്താൻ ശ്രമിച്ചത്.ബംഗലൂരു ബി.എസ്. നഗറിൽ രാഹുൽ റായ് (38) യെ
എൻ.ഡി.പി.എസ്.നിയമപ്രകാരം എക്സൈസ് അറസ്റ്റുചെയ്തു. പ്രിവന്റിവ് ഓഫീസർ പി.ആർ. ജിനോഷ്, സി.ഇ.ഒമാരായ വിപിൻ കുമാർ, ടി.ജെ. പ്രിൻസ്, ഷിംജിത് എന്നി
വരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.