തൃശ്ശൂർ:പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.തൃശൂർ വരവൂരിലാണ് സംഭവം . കുണ്ടന്നൂർ സ്വദേശി രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്.
ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം.തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി.