മസ്കത്ത്:മസ്കത്ത് ഇന്ത്യൻ എംബസിയിൽ നിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ച വൈകീട്ടുവരെ തടസ്സപ്പെടും.പാസ്പോ ർട്ട് സേവാപോർട്ടിൽ സാങ്കേതിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് തടസ്സം. പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ എന്നിവയാണ് താൽക്കാ ലികമായി നിർത്തിവെച്ചിട്ടുള്ളത്.
ഞായറാഴ്ച വൈകീട്ട് 4.30വരെ സേവ നങ്ങൾ ലഭിക്കില്ല. എന്നാൽ, ബി.എൽ. എസ് സെന്ററിലെ കോൺസുലാർ, വി സ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെ ന്നും മസ്കത്ത് ഇന്ത്യൻ എംബസി പ്ര സ്താവനയിൽ അറിയിച്ചു.