താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി. എം.യു.പി
സ്കൂളിലെ 2005_06 ബാച്ച് വിദ്യാർത്ഥികൾ. ക്ലാസ് മുറികളിലേക്കുള്ള ഫാനുകൾ നൽകി പുതു മാതൃക സൃഷ്ടിച്ചു.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ഫണ്ട് ഏറ്റു വാങ്ങി.പിടിഎ പ്രസിഡണ്ട് ഫസൽ എ.എം,സീനിയർ അസിസ്റ്റൻറ് ത്രേസ്യാമ്മ ടീച്ചർ,അബ്ദുൽനാസർ മാസ്റ്റർ,അലി തച്ചംപൊയിൽ,നസീർ.സി,നഹ്ല,സിതാര എന്നിവർ പങ്കെടുത്തു.
പൂർവ്വ വിദ്യാർഥികളായ അസ്ലം,ജാബിർ എന്നിവരുടെ നേതൃത്വത്തിലാണ് ഫാനുകൾക്കാവശ്യമായ ഫണ്ട് സ്വരൂപിച്ചത്.മാതൃകാ പ്രവർത്തനം നടത്തിയ പൂർവ്വ വിദ്യാർഥികളെ സ്കൂൾ പിടിഎ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.