മുക്കം:മുക്കം -അരീക്കോട് റോഡിൽ വെച്ച് 2.514 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി.
വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് മാൽഡ ജില്ലയിൽ റത്വവ വില്ലേജിൽ റുകുന്ദിപൂർ ദേശത്ത് മുഹമ്മദ് മസൂദ് ദുലാൽ (46) നെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവും പാർട്ടിയും എൻഡിപിഎസ് വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തത്.
സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും വാഹനത്തിൽ വൈകീട്ട് പട്രോളിങ്ങ് നടത്തി വരവെ സംശയാസ്പദമായ സാഹചര്യത്തിൽ മേൽ പ്രതി നിൽക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തി പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്,