ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചതായി പരാതി.

Oct. 5, 2024, 8:20 p.m.

മുക്കം : ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചതായി പരാതി. റോഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം.

ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കാരശ്ശേരി പഞ്ചായത്തിലെ ആദംപടി തോണിച്ചാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സെൽവ ക്രഷർ ആന്റ് മെറ്റൽസ് ഉടമ സൽവാനും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് പരാതി ഉയർന്നിരിക്കുന്നത്.സെൽവ ക്രഷർ ആൻഡ് മെറ്റൽസിലേക്ക് ലോറി പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രദേശവാസിയായ നൗഷാദിൻ് വീട്ടിൽ കയറി ഭാര്യ സെൽമ, ഒന്നര വയസുകാരനായ മകൻ മുഹമ്മദ് റയാൻ, മാതാവ് മൈമൂന, സഹോദരൻ സെകീർ, സെക്കീറിന്റെ ഭാര്യയും ഗർഭിണിയുമായ അബിൻഷ എന്നിവരെ മർദിച്ചു എന്നാണ് പരാതി.

ഇവർ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.റോഡിന്റെ വീതി കുറവായതിനാലും പൊടി ശല്യവും കാരണം നാട്ടുകാരുടെ പരാതിയെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന ക്വാറി ഇന്ന് ഉടമകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയും നാട്ടുകാർ തടയുകയും ചെയ്തിരുന്നു.

തുടർന്ന് മുക്കം പോലീസ് സ്ഥലത്ത് എത്തുകയും ക്വാറിയിൽ നിന്നും ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുകയുംചെയ്തു.വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാൻ ലോറി എത്തിയതോടെ നാട്ടുകാർ തടയുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഈ സമയത്താണ് ക്വാറി ഉടമയും കൂട്ടാളികളും നൗഷാദിന്റെ വീട്ടിൽ കയറി ആക്രമിച്ചതെന്നാണ് പരാതി.

അതേസമയം, റോഡ് വീതി കൂട്ടുന്നത് വരെ താൽക്കാലികമായി ആറ് മാസത്തേക്ക് പഞ്ചായത്ത് അനുമതി നൽകിയതിനെ തുടർന്നാണ് ഇന്ന് ക്രഷറിൽ പ്രവർത്തി ആരംഭിച്ചതെന്ന് ക്വാറി ഉടമകൾ പറഞ്ഞു.

അനുമതിയോടു കൂടി കൊണ്ടുപോവുകയായിരുന്ന ലോഡ് തടഞ്ഞത്തോടെ കാര്യം തിരക്കാൻ ചെന്നപ്പോൾ ഏതാനും പേർ തങ്ങളെ മർദ്ദിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങളെ മർദ്ദിച്ചുവെന്നാരോപിച്ച് ക്വാറി ഉടമ സൽവാൻ, ലോറിഡ്രൈവർ എന്നിവർ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.


MORE LATEST NEWSES
  • കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍
  • നാദാപുരം ഗവൺമെൻറ് കോളേജികോളേജിൽവിദ്യാർത്ഥി സംഘർഷം .
  • കഞ്ചാവുമായി യുവാവ് പിടയിൽ
  • മാലിന്യ മുക്ത ക്യാമ്പയിൻ തുടക്കമായി
  • കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
  • അൻവർ ഡിഎംകെ മുന്നണിയിലേക്ക്? ചെന്നെയിൽ ചർച്ച
  • അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയണമെന്ന് രാഹുല്‍ ഗാന്ധി
  • ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • ട്രെയിനിൽ എസി കംപാർട്മെന്റ് കേന്ദ്രീകരിച്ചു മോഷണം
  • എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല,യാത്ര തടഞ്ഞ് എയർ ഇന്ത്യ,
  • ആകാശവാണി വാര്‍ത്താ അവതാരകന്‍ രാമചന്ദ്രന്‍ അന്തരിച്ചു
  • മാതൃകയായി; പൂർവ്വ വിദ്യാർത്ഥികൾ
  • സാങ്കേതിക അറ്റകുറ്റപ്പണി; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
  • മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
  • പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു
  • ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി
  • ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ;ഒരാൾക്ക് ദാരുണാന്ത്യം.
  • വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ രണ്ട് പേർ പിടിയിൽ
  • ട്രയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
  • ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കൾ പിടികൂടി
  • ചിത്രലേഖ അന്തരിച്ചു
  • കാ​മു​കി​യു​ടെ പ​ണ​യംവെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ എ​ടി​എം ക​വ​ർച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
  • എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം മോഷണം പോയി
  • നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
  • മനാഫിന് ആശ്വാസം; *എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • സൗദി ദേശീയ ഗെയിംസ്​: ബാഡ്​മിന്‍റണിൽ ഹാട്രിക്​ നേടി കൊടുവളളി സ്വദേശിനി ഖദീജ നിസ
  • മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു
  • മുംബൈ പോലീസെന്ന വ്യാജേന 5 ലക്ഷം രൂപ തട്ടിയ കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • മനാഫിന് ആശ്വാസം; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • മരണ വാർത്ത
  • മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്
  • പള്ളികേന്ദ്രീകരിച്ച് വീണ്ടും മോഷണം: ഫോൺ മോഷണം പോയി
  • മരണ വാർത്ത
  • പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
  • ചൂരിമലയിൽ വീണ്ടും വീണ്ടും കടുവയുടെ ആക്രമണം
  • പള്ളിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി
  • ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് കുട്ടിക്ക് പരിക്കേറ്റു വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം
  • നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.
  • നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു, 53കാരന്‍ പിടിയില്‍
  • പള്ളിയിൽ നിന്നും ചെരുപ്പ് മോഷണം, യുവാക്കളുടെ ദൃശ്യം CCtv യിൽ
  • ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കണ്ണിയിലെ രണ്ടുപേർ പിടിയിൽ
  • ഷിബിൻ വധക്കേസ് ; പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
  • പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.
  • പായലിൽ കുരുങ്ങിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
  • അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ മനാഫിനെതിരെ കേസ്.
  • അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.
  • സ്കൗട്ട്സ് & ഗൈഡ്സ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ഏറ്റുവാങ്ങി*.