മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് മരിച്ചത്.
അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനായ അശ്വിൻ ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്. അൽ കാമിലെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
സഹോദരി: അങ്കിത. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പ്രവാസി വെൽഫെയർ ഒമാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു