ആദ്യ ടി20യില്‍ ഇന്ത്യക്ക് തകർപ്പൻ ജയം

Oct. 7, 2024, 7:12 a.m.

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ (29) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 29 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് ശര്‍മ (16) സഖ്യം 25 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അഭിഷേക് റണ്ണൗട്ടായി. മൂന്നാമതെത്തിയ സൂര്യ വേഗത്തില്‍ റണ്‍സുയര്‍ത്തി. സഞ്ജുവിനൊപ്പം 40 റണ്‍സാണ് സൂര്യ ചേര്‍ത്തത്. 14 പന്തുകള്‍ മാത്രം നേരിട്ട സൂര്യ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. എട്ടാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. മെഹിദി ഹസന്‍ മിറാസിനെ കൂറ്റനടിക്ക് ശ്രമിച്ച് റിഷാദ് ഹുസൈന്‍ ക്യാച്ച് നല്‍കുയായിരുന്നു സഞ്ജു. 19 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. സഞ്ജു മടങ്ങിയെങ്കിലും നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16) കൂട്ടുപിടിച്ച് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്‌സും അഞ്ച് ഫോറും ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്. 19.5 ഓവറില്‍ അരങ്ങേറ്റക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) - തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിചേര്‍്ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. 

ഇതിനിടെ ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന നിലയിലായി. പിന്നീട് റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ ്അഹമ്മദ് (12) എന്നിവരെ കൂട്ടുപിടിച്ച് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്. ഷൊറിഫുള്‍ ഇസ്ലാമാണ് (0) പുറത്തായ മറ്റൊരു താരം. മുസ്തഫിസുര്‍ റഹ്മാന്‍ (1) അര്‍ഷ്ദീപിന്റെ യോര്‍ക്കറില്‍ ബൗള്‍ഡായി. മായങ്കിനൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.


MORE LATEST NEWSES
  • 'തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് കൂടുതൽ കക്ഷികൾ വരും'; ഇനി യുഡിഎഫിൻ്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശൻ
  • പോക്‌സോ കേസിൽ വടകര ആയഞ്ചേരി സ്വദേശിക്ക് 74വർഷം കഠിന തടവും പിഴയും
  • ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി
  • ഊരിൽ നിന്ന് ഉരുവിന്റെ നാട്ടിലേക്ക്‌
  • തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; കേസെടുത്ത് പൊലീസ്
  • കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ദാരുണ അപകടം, രണ്ട് മലയാളികൾ മരിച്ചു
  • കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം
  • കോവളത്തെ കടലിനടിയിൽ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞ കണ്ടെയ്നർ; എം എസ്സി എൽസ 3 യിലേതെന്ന് സംശയം
  • അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും;ട്രംപ്
  • കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; പിഴവു വരുത്തിയ ഡോക്ടര്‍മാരെ പിരിച്ചുവിടണം; കുടുംബം
  • വോട്ടർപ്പട്ടികയിൽ പേര് ചേർക്കൽ: ആധാർ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
  • പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി വിൽപനക്ക് വെച്ച കേസിൽ യുവാവ് അറസ്റ്റിൽ
  • എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തു
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
  • ഫ്രഷ് കട്ട്; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയക്കണം
  • കോഴിക്കോട് യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ
  • ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
  • ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്
  • മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു
  • ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ; സൈന്യം ഉപയോ​ഗിക്കുന്ന രാസവസ്തു ഉപയോഗിച്ചു?
  • നാടിനെ ഇളക്കിമറിച്ചു കന്നൂട്ടിപ്പാറ IUMLPS ആഘോഷ റാലി നടത്തി
  • പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം
  • *വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്
  • ബെംഗളൂരുവിൽ മലയാളി യുവാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ,
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍
  • കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അതു അമിത് ഷായാണ് ;പ്രിയങ്ക് ഖർഗെ
  • ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ഒരു മാസത്തോളം നിലയ്ക്കും
  • ആക്റ്റീവ കളവ് പോയി
  • ദേശീയപാത നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • സംസ്ഥാന ശാസ്ത്രോത്സവത്തിൽ തിളങ്ങി കണ്ണോത്ത് സെന്റ്. ആന്റണീസ് ഹൈസ്കൂൾ
  • ഡൽഹി സ്ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്ക്വാഡ്
  • എം ഡി എം എ യുമായി യുവാവ് പിടിയിൽ
  • സ്വർണവിലയിൽ ഇന്ന് വൻ വർധന
  • വാഹനം തടഞ്ഞ് യാത്രക്കാരെ ആക്രമിച്ച് വാഹനമടക്കം കവർന്ന കേസിൽ അഞ്ച് പേര്‍ കൂടി അറസ്റ്റിൽ
  • ചെങ്കോട്ട സ്ഫോടനം; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറടക്കം 5 പേരെ തിരിച്ചറിഞ്ഞു,
  • പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
  • സ്വകാര്യവീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
  • ദില്ലി സ്ഫോടനം; കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍,
  • സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
  • പാമ്പുകടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലാം ക്ലാസുകാരി മരിച്ചു.
  • പ്രതിഭകളെ ആദരിച്ചു.
  • ഡൽ​ഹി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു ,രാജ്യം കനത്ത ജാ​ഗ്രതയിൽ,
  • ഡൽഹി സ്ഫോടനം: മരണം എട്ടായി; നിരവധി പേർക്ക് പരിക്കേറ്റു
  • ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
  • ഡോക്ടറെ മർദിച്ചതായി പരാതി
  • ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? ഉത്തരവുമായി തെരഞ്ഞെടുപ്പ് കമീഷൻ
  • കോഴിക്കോട് കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം വിനു മത്സരിച്ചേക്കും
  • കെ.ജയകുമാറിനെ ദേവസ്വം ബോ‍‍ർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവ്; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും
  • മരണ വാർത്ത