ഒമാൻ : പ്രവാസം
അവസാനിപ്പിച്ച് ഇന്ന് (തിങ്കളാഴ്) നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു. വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒമാനിലെത്തിയിട്ട് എട്ട് വർഷത്തോളമായി. റൂവി, ഹോണ്ട റോഡിൽ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് ഇന്ന് രാത്രി എട്ടുമണിയോടെ നാട്ടിലേക്ക്
പോകാനിരുന്നതായിരുന്നു. പിതാവ്: ഗോപാലൻ. മാതാവ്: നാരായണി.
ഭാര്യ: സിന്ധു.
മകൻ.ഗോപു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.