ദമാം: തിരൂർ പുക്കയിൽ സഖാഫ് വില്ലയിൽ പുതിയ മാളിയേക്കൽ സയ്യിദ് ഹസ്സൻ സഖാഫ് കോയമ്മ തങ്ങൾ (82) നിര്യാതനായി. ദീർഘകാലം പ്രവാസിയും സഊദി അൽ ജുബൈൽ കെ.എം സി.സിയുടെയും ഇസ്‌ലാഹി സെൻററിൻറെയും പ്രസിഡന്റുമായിരുന്നു.
കേരള നദ് വത്തുൽ മുജാഹിദീൻ (മർക്കസുദഅ് വ) തിരൂർ ശാഖ പ്രസിഡന്റും ആയിരുന്നു. ഭാര്യ: റുഖിയ മുത്തു ബീവി (പകര) മക്കൾ : ഹസീബ് സഖാഫ്, തമീം സഖാഫ്, ഷമീം സഖാഫ് (ഇരുവരും സൗദി) മരുമക്കൾ: സയ്യിദ ഷാഹിദ, ജഷീറ ബീവി, ഷാദിയ ബീവി. ഖബറടക്കം വെള്ളിയാഴ്‌ച രാവിലെ 10.00 ന് കാളാട് മസ്‌ജിദ് മനാർ ഖബർസ്ഥാനിൽ.