ഖമീസ് മുഷൈത്ത്- സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ മലയാളി യുവാവിനെ മർദ്ദിച്ച് നട്ടെല്ലിന് ക്ഷതമേൽപ്പിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി നാട്ടിലേക്ക് കടന്നതായി പരാതി. കോഴിക്കോട് ഓമശ്ശേരി നടമൽപൊയിൽ സ്വദേശി അജ്മലി(24)നാണ് ക്രൂരമായ മർദ്ദനമേറ്റത്. നട്ടെല്ലിന് ക്ഷതമേറ്റ അജ്മൽ നിലവിൽ ചികിത്സയിലാണ്. കോഴിക്കോട് കൊടുവള്ളി പനോളിതാഴം ചുണ്ടപ്ര സ്വദേശി ഷറഫുദ്ദീൻ, പുള്ളന്നൂർ അനീഷ് എന്നിവരാണ് മർദ്ദിച്ചത്. ഷറഫുദ്ദീന് സൗദി പോലീസ് നടപടി സ്വീകരിക്കുന്നതിന് മുമ്പു തന്നെ ഇദ്ദേഹം നാട്ടിലേക്ക് കടന്നു. അനീഷിനെതിരെ കേസ് കൊടുത്തതായി മർദ്ദനമേറ്റ അജ്മലിന്റെ ബന്ധുക്കൾ അറിയിച്ചു.