തിരുവമ്പാടി : കോഴിക്കോട് കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചിരുന്നു. ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. അതേസമയം മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തിട്ടുണ്ടണ്ടെന്നും ഇതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ശക്തൻ തമ്പുരാൻ്റെ പ്രതിമയിൽ ഡ്രൈവർ ബസിടിച്ചു കയറ്റുകയുണ്ടായി. പ്രതിമ വട്ടംചാടിയതല്ല ല്ലോ. ഡ്രൈവർക്കും കണ്ടക്ടർക്കും അവരവരുടെഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിപ്പോകൾ ലാഭകരമാണെന്നും കെഎസ്ആർ ടിസി പ്രവർത്തന ലാഭത്തിലേക്കെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ബസുകൾ ഘട്ടംഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടന്ന് അറിയിച്ച മന്ത്രി നേട്ടങ്ങൾ കൈവരിക്കുന്ന ജീ വനക്കാർക്ക് പാരിതോഷികം നൽകുമെന്നും നിയ മസഭയെ അറിയിച്ചു.ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.