വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ

Oct. 12, 2024, 5:53 p.m.

തിരുവമ്പാടി:തിരുവമ്പാടിയിൽ 14 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയ തിരുവമ്പാടി സ്വദേശി ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തും ഇടുക്കി പീരുമേട് സ്വദേശിയുമായ അജയ്(24) നേരത്തേ പിടിയിലായിരുന്നു.

ഒരാഴ്ച മുന്‍പ് ഡാന്‍സ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണുമായാണ് വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങളോ പണമോ എടുത്തിരുന്നില്ല. കുട്ടിയുടെ സഹോദരന്റെ സുഹൃത്തുമൊന്നിച്ച് പോയിരിക്കാം എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജയിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു.

അജയ് നിരവധി കേസുകളില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ച ആളുമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബൈക്ക് മോഷ്ടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. സെപ്റ്റംബര്‍ 30ന് ഓമശ്ശേരി വേനപ്പാറയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് കഴിഞ്ഞ ദിവസം പ്രതിയുമായി എത്തി പൊലീസ് കണ്ടെടുത്തു. നോര്‍ത്ത് കാരശ്ശേരിയിലെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നുമാണ് ബൈക്ക് ലഭിച്ചത്. 

എറണാകുളം കളമശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക്  മോഷ്ടിച്ച കേസില്‍ മൂന്ന് വര്‍ഷമാണ് അജയ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇടുക്കി, പീരുമേട്, ചേവായൂര്‍, താമരശ്ശേരി, തിരുവമ്പാടി , മുക്കം പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുണ്ട്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


MORE LATEST NEWSES
  • പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരൻ മരിച്ചു.
  • കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
  • ഇടുക്കിയില്‍ നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി
  • ഇടുക്കിയില്‍ നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
  • മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 3.15 കോടി രൂപ കസ്റ്റംസ് പിടിച്ചെടുത്തു
  • കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ
  • കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ 69കാരന് ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു
  • മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
  • ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ അറസ്റ്റില്‍
  • ജ്വല്ലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ ഭീഷണി; പന്തീരാങ്കാവിൽ യുവതി കസ്റ്റഡിയിൽ
  • തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയ പരിധി നാളെ വൈകിട്ട് അവസാനിക്കും
  • ശബരിമല സ്വർണ്ണക്കൊള്ള കേസ്;മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
  • ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്
  • തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു: കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ
  • രാഷ്ട്രപതിയുടെ റഫറൻസിന് മറുപടിയുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി.
  • മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി
  • സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
  • കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്കേറ്റു
  • രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.
  • സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
  • ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 5000 പേർക്ക് മാത്രം
  • ബിഎൽഒയെ തൊട്ടാൽ കളിമാറും; മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • കലാ ഉത്സവിന്റെ സംസ്ഥാനതല മത്സരത്തിന് നാളെ കോഴിക്കോട് വേദിയാകും.
  • പത്മശ്രീ ചെറുവയൽ രാമനുമായി അഭിമുഖംനടത്തി
  • ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം
  • രഞ്ജി ട്രോഫി ;കേരളത്തിന് സമനില
  • മുക്കത്ത് ആദിവാസികൾ പന്നിവേട്ട നടത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് കൊന്നത് 22 പന്നികളെ.
  • ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം
  • വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു
  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി; അഭിഭാഷക ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
  • സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു
  • ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
  • ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
  • 125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന
  • ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന
  • കോഴിക്കോട് മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പിന്നാലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
  • മരണ വാർത്ത
  • 1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസ് കുറ്റവിമുക്തൻ
  • സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രീം കോടതിയിൽ, റദ്ദാക്കണമെന്ന് ഹര്‍ജി