വയനാട്:നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ് ഇയാളുടെ മകൻ സൽമാൻ ഫാരിസ് എന്നി വരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൽപറ്റ ഗവ. എൽ. പി സ്കൂളിന് സമീപം വച്ചാണ് വിൽപ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപ് മായി അസീസ് പിടിയിലാവുന്നത്. ഇതിനെതു ടർന്ന് കമ്പളക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധന യിലാണ് 120 പാക്കറ്റ് ഹാൻസുമായി മകൻ പിടിയിലാവുന്നത്.