ബാലുശ്ശേരി: കൂരാച്ചുണ്ടിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൂരാച്ചുണ്ട് കോളനി മുക്കിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് നിന്ന് കൂരാച്ചുണ്ടിലേക്ക് വരികയായിരുന്ന മെറിൻ്റ് എന്ന സ്വകാര്യ ബസും എതിരെ വന്ന സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടുപേരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.