ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

Oct. 13, 2024, 7:09 a.m.

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിൽ ഇന്ത്യക്ക് 133 റൺസിന്റെ കൂറ്റൻ ജയം. മലയാളി താരം സഞ്ജു സാംസണിന്റ സെഞ്ച്വറി കരുത്തിൽ(47 പന്തിൽ 111) നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് പോരാട്ടം 164ൽ അവസാനിച്ചു. ഇതോടെ പരമ്പര 3-0 ഇന്ത്യ തൂത്തുവാരി. 42 പന്തിൽ 63 റൺസ് നേടിയ തൗഹിദ് ഹൃദോയി മാത്രമാണ് സന്ദർശക നിരയിൽ ചെറുത്ത് നിൽപ്പ് നടത്തിയത്. ആദ്യ പന്തിൽ തന്നെ ബംഗ്ലാ ഓപ്പണർ പർവേസ് ഹുസൈൻ ഇമോനെ പുറത്താക്കി മയങ്ക് യാദവ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തൻസിദ് ഹസൻ(15), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ(14) വേഗത്തിൽ പുറത്തായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ലിട്ടൻദാസ്-ഹൃദോയ് കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും രവി ബിഷ്‌ണോയ് ഇന്ത്യക്കായി ബ്രേക്ക്ത്രൂ നൽകി. 25 പന്തിൽ 42 റൺസെടുത്ത് ലിട്ടൻ ദാസ് പുറത്തായി. തുടർന്ന് അവസാന ടി20 കളിക്കുന്ന മഹ്‌മൂദുല്ലയും(8)മെഹ്ദി ഹസനും(3) മടങ്ങിയതോടെ സന്ദർശക പ്രതീക്ഷകൾ അവസാനിച്ചു.

നേരത്തെ സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങിലാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ടി20യിൽ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്. 11 ഫോറും എട്ട് സിക്‌സറും സഹിതമാണ് വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയത്. 40 പന്തിൽ 100 തികച്ച മലയാളി താരം ഇന്ത്യൻ താരങ്ങളിലെ അതിവേഗ സെഞ്ച്വറി നേട്ടത്തിൽ രണ്ടാമതെത്തി. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കം മുതൽ അവസാനം അരെ തകർത്തടിച്ച സഞ്ജു കന്നി സെഞ്ച്വറിയിലേക്ക് ബാറ്റുവിശീയത്. എട്ട് സിക്സും 11 ഫോറും സഹിതമാണ് 111 റൺസ് നേടിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്‌കോറാണിത്. റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ മലയാളി താരം വിശ്വരൂപം കാണിച്ചു. തുടരെ അഞ്ചുസിക്‌സറുകൾ പറത്തി 30 റൺസാണ് നേടിയത്


MORE LATEST NEWSES
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • സോണിയ ഗാന്ധി നാളെ വയനാട്ടില്‍
  • ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: കാസർകോട് സ്വദേശി പിടിയിൽ
  • രണ്ട് നിര്‍ണായക ബില്ലുകള്‍ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
  • മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ.
  • കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സംസ്കാരംകാത്ത് 16 മൃതദേഹങ്ങൾ
  • വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ചയാൾ പിടിയിൽ
  • ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ കേസിൽ ട്രിപ്പിൾ ജീവപര്യന്തം
  • കൽപ്പറ്റയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു
  • സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവ് അറസ്റ്റിൽ
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ആധുനിക യുഗത്തിൽ പ്രവാചക ദർശനങ്ങളുടെ പരിപ്രേഷ്യം: ദേശീയ സെമിനാർ നടത്തി.
  • താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി നിര്യാതനായി
  • തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
  • മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്കൂളിന്റെ അഭിനന്ദനം
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു
  • വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
  • കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം
  • നബിദിനം: ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്ത് യു.പി പോലീസ്
  • ജയിലിൽ ക്രൂരമർദനം; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ‍
  • സ്പോർട്സ് കിറ്റ് വിതരണം
  • പെരിക്കല്ലൂർ സംഭവം: മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
  • വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
  • തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ ''പോത്തുകുട്ടി വിതരണ'' ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു
  • മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേർ അറസ്റ്റിൽ.
  • പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ
  • എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
  • യുവതിയെ പീഡിപ്പിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
  • എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ
  • സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിൽ സംഗമം നടത്തി
  • ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവം; പ്രതി തൊട്ടില്‍പ്പാലത്ത് പിടിയിൽ
  • രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്.
  • വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പാലക്കാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
  • കായിക ഉപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
  • ഈങ്ങാപ്പുഴയിൽ ആക്ടീവയടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം'; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം
  • വടകര ആർജെഡി നേതിന് വെട്ടേറ്റ സംഭവം; അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
  • കൊല്ലത്ത് മധുര സ്വദേശിനിയായ കന്യാസ്ത്രീ ജീവനൊടുക്കി
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
  • ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു; രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി
  • കയ്യിൽ കരിങ്കല്ലുമായി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ
  • പൊലീസ് കസ്റ്റഡി മര്‍ദനം: അടിയന്തര പ്രമേയത്തിന് അനുമതി
  • മരണ വാർത്ത
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
  • ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍
  • സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ, പവന് ഒറ്റയടിക്ക് 640 രൂപ കൂടി