മുക്കം:മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഓമശ്ശേരി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനും വേങ്ങര പി.പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് ബി.കോം (സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ് ജിൻഷാദിനെ പരുക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.45 ഓടെയാണ് അപകടം.