നാദാപുരം :പ്രായത്തിന്റെ അവശതകൾ ഒപ്പം രോഗങ്ങളും പരിചരിക്കാൻ പാലിയേറ്റീവ് പ്രവർത്തകർ മാത്രം .ലക്ഷങ്ങളുടെ സ്വത്തും മുതലും ഉണ്ടായിട്ടും മക്കളുടെ അവഗണനയിൽ ദുരിതം പേറുകയാണ് നാദാപുരത്ത് ഒരു നൊന്ത് പെറ്റ അമ്മ.
കല്ലാച്ചിയിലെ നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടു പിറകിലെ വീട്ടിലാണ് വയോധികയായ മാതാവിനെ മക്കൾ വീടിനുള്ളിൽ തനിച്ചാക്കി പൂട്ടിയിട്ടു പോകുന്നതെന്ന് നാട്ടുകാർ.തണ്ണിപ്പന്തലിൽ കുഞ്ഞിപ്പാത്തു എന്ന എൺപതുകാരി വീട്ടുകാർ വീടിനുള്ളിൽ ദുരിതം തുടങ്ങിയിട്ട് ആഴ്‌ചകളായി.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ സ്ത്രീ വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു .രാത്രിയിൽ വീടിനുള്ളിൽ നിന്നും സ്ത്രീയുടെ നിലവിളികേട്ട നാട്ടുകാർ നാദാപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .
വീട്ടിലെത്തിയ പോലീസ് മക്കളുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും വരാൻ തയ്യാറായില്ല . മക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.