പുതുപ്പാടി:ഈങ്ങാപ്പുഴ ഐ ട്രസ്റ്റ് ഡിവൈൻ കണ്ണാശുപത്രി ഒപ്റ്റിക്കൽസ് ഓണത്തോട് അനുബന്ധിച്ച് ആരംഭിച്ച സമ്മാനോത്സവം 2024 ൻ്റെ നറുക്കെടുപ്പ് ഈങ്ങാപ്പുഴ ഐ ട്രസ്റ്റ് കണ്ണാശുപത്രിയിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്നു .
ഒന്നാം സമ്മാന നറുക്കെടുപ്പ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. നജുമുന്നിസ ഷെറീഫ് നിർവഹിച്ചു.
രണ്ടും മൂന്നും സമ്മാന നറുക്കെടുപ്പ് കേരള വ്യാപാര വ്യവസായി ഏകോപന സമിതി ഈങ്ങാപ്പുഴ യൂണിറ്റ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ,പുതുപ്പാടി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ശ്രീ. അമൽരാജ്.
എന്നിവർ നിർവഹിച്ചു.
പ്രോത്സാഹന സമ്മാനത്തിന്റെ നറുക്കെടുപ്പ്
ഐ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ
ശ്രീ ഇ.സി ഷമീർ ,
മാനേജർ
ഷിബു ഉമ്മൻ ,
പി ആർ ഓ അനിൽ പൗലോസ് , ഒപ്റ്റിക്കൽ ഇൻചാർജ് വി.ടി മർക്കോസ് , സീനിയർ ഒപ്ടോമെട്രിസ്റ്റ്
അബ്രഹാം എം. എം എന്നിവർ നിർവഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഒന്നും രണ്ടും മൂന്നും സമ്മാന അർഹരെ ഐ ട്രസ്റ്റ് മനേജിങ്ങ് ഡയറക്ടർ സമ്മാനങ്ങൾ നൽകി.