പുതുപ്പാടി:താമരശ്ശേരി ചുരത്തിലെ ഏക ബെെപാസായ നാലാം വളവ് അടിവാരം ബെെപാസില്‍ മീന്‍ മാലിന്യം തള്ളിയതായി കണ്ടെത്തി.ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയതോടെ പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും അസഹ്യമായ ദംര്‍ഗന്ധംമൂലം ഏറെ പ്രയാസപ്പെടുകയാണ്.നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി സിസിടിവി അടക്കം പരിശോധന നടത്തി വരികയാണ്.
മുന്‍കാലങ്ങളില്‍ ചുരത്തില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടക്കാറുണ്ടായിരുന്നു.ചുരത്തില്‍ നിരീക്ഷണം ശക്തമായതോടെ മാലിന്യം തള്ളുന്നത് ഒരുപരിധി വരെ കുറഞ്ഞിരുന്നു.ആളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്തെത്തി.