വടകര :കണ്ണൂക്കര മാടാക്കരയിൽ തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു. മണിയാംകണ്ടി അശ്വിൻ (21), വീരാന്റെ കുനിയിൽ അൻവയ (17)എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെയാണ് സംഭവം. പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ഇവരെ കടിച്ചത് ഭ്രാന്തൻ നായയാണെന്ന് സംശയമുള്ളതായി നാട്ടുകാർ പറഞ്ഞു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.