കോഴിക്കോട്: കോഫി ഹൗസിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് ബീച്ചിന് സമീപമുള്ള കോഫി ഹൗസിൽ മസാല ദേശയ്ക്കൊപ്പം നൽകിയ സാമ്പാറിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. ബോക്സിംഗ് താരങ്ങളായ നസലിനും, ജഹാനുമാണ് പുഴുവിനെ ലഭിച്ചത്.
കണ്ണൂർ സ്വദേശികളായ ഇരുവരും ബോക്‌സിംഗ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയതായിരുന്നു. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ പച്ചക്കറിയിൽ നിന്ന് അബദ്ധത്തിൽ വന്നതായിരിക്കാം എന്ന മറുപടിയാണ് ലഭിച്ചതെന്ന് പരാതിക്കാർ പറയുന്നു.