കോഴിക്കോട് :നടുവണ്ണൂർ കാവുന്തറ റോഡിൽ തോട്ടുമൂല തോട്ടിൽ നഗ്നമായ നിലയിൽ മൃതദേഹം. ഇന്ന് വൈകിട്ട് നാലുമണിയോടെ തോട്ടിൽ ഒഴുകി വന്ന നിലയിൽ കണ്ടത്.ചാത്തോത്ത് അബ്‌ദുറഹ്മാൻ എന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത് . വഴിയെ കടന്നു പോയ ഒരു യുവാവാണ് ആദ്യം മൃതദേഹം കണ്ടത്.
തോട്ടുമൂല പള്ളിക്ക് സമീപമുള്ള കൊയമ്പ്രത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു.
ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്ക കോളേജിലേക്ക് മാറ്റി.