കോഴിക്കോട് :വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യവിതരണ തൊഴിലാളി മരിച്ചു. പൂവാട്ടുപറമ്പ് പുനച്ചിക്കുഴിയിൽ മുഹമ്മദ് എന്ന ചേക്കു (65) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ നാലിന് ആനക്കുഴിക്കര വെച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ മത്സ്യവുമായി പുവ്വാട്ടുപറമ്പിലേക്ക് വരുന്നതിനിടെ പിക്കപ്പ് വാൻ പിന്നിൽ വന്നിടിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ : ഫാത്തിമ , മക്കൾ : അബ്ദുൽ അസീസ് ( യൂത്ത് ലീഗ് ടൗൺ പ്രസിഡണ്ട്) , സുബൈദ ,ഫൗസിയ. മരുമക്കൾ : സൈഫുദീൻ പാറക്കുളം, അബുൽ ഹൈർ ചേന്ദമംഗല്ലൂർ, ശബാന വെള്ളായിക്കോട്. സഹോദരങ്ങൾ : കുട്ടൂസ സി പി , ബിച്ചി കുട്ടി, അസീസ്, അബുബക്കർ, പാത്തുമ്മ , സുബൈദ .
മയ്യിത്ത് നിസ്ക്കാരം നാളെ അലുവൻ പിലാക്കൽ പള്ളിയിൽ '