ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിൽ.

Oct. 13, 2024, 9:56 p.m.

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ റെയില്‍വെ കരാർ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി അനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ചെന്നൈ സ്വദേശിയായ ശരവണൻ ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് മംഗലൂരു -കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്‍റിൽ നിന്നും വീണ് യുവാവ് മരിച്ചത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ഉടനെയായിരന്നു അപകടം. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിയശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെന്നൈ ഓൾഡ് പള്ളാപുരം സ്വദേശിയായ ശരവണന്‍ ആണെന്ന് വ്യക്തമായത്. 

ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നൽകിയിരുന്നു. ട്രയിനിന്‍റെ കമ്പാര്‍ട്ട്മെന്‍റിൽ ജോലി ചെയ്തിരുന്ന കരാർ ജീവനക്കാരനായ അനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്തോടെയാണ് കൊലപാതകം തെളിഞ്ഞത്. കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണൻ. ചെന്നൈയിലേക്ക് മടങ്ങാനായി ജനറൽ ടിക്കറ്റാണ് എടുത്തിരുന്നത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ കയറി.

ജനറൽ ടിക്കറ്റുമായി എസി കമ്പാർട്മെന്‍റിൽ കയറിയ ശരവണിനോട് ഇറങ്ങാൻ അനിൽ കുമാർ ആവശ്യപെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ അനിൽ കുമാര്‍ ശരവണനെ പിടിച്ചു തള്ളി. ഇതാണ് മരണ കാരണം. ശരവണൻ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് വർഷമായി റെയിൽവേയിലെ കരാർ ജീവനക്കാരനാണ് അനിൽകുമാർ. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരവണിന്‍റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും


MORE LATEST NEWSES
  • ദില്ലി സ്ഫോടനം; കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍,
  • സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
  • പാമ്പുകടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലാം ക്ലാസുകാരി മരിച്ചു.
  • പ്രതിഭകളെ ആദരിച്ചു.
  • ഡൽ​ഹി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു ,രാജ്യം കനത്ത ജാ​ഗ്രതയിൽ,
  • ഡൽഹി സ്ഫോടനം: മരണം എട്ടായി; നിരവധി പേർക്ക് പരിക്കേറ്റു
  • ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
  • ഡോക്ടറെ മർദിച്ചതായി പരാതി
  • ഒരു സ്ഥാനാർഥിക്ക് എത്ര തുക ചെലവഴിക്കാം? ഉത്തരവുമായി തെരഞ്ഞെടുപ്പ് കമീഷൻ
  • കോഴിക്കോട് കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം വിനു മത്സരിച്ചേക്കും
  • കെ.ജയകുമാറിനെ ദേവസ്വം ബോ‍‍ർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവ്; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും
  • മരണ വാർത്ത
  • ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട് ചെ​യ്യാ​ൻ ഹാ​ജ​രാ​ക്കാ​നാ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ പ​ട്ടി​ക​ കമ്മീഷ​ൻ പുറത്തു വിട്ടു
  • സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി
  • യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്‌സി
  • തദ്ദേശ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹൈദരാബാദിൽ നിന്ന്
  • പ്രവാസി യുവാവിനെ സംഘം ചേർന്നു മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ
  • കേരള തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്
  • സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്
  • കാസര്‍കോട് ഉപ്പളയില്‍ വീടിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്ത കേസില്‍ വഴിത്തിരിവ്
  • പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയും വേഗം നീക്കണമെന്ന ആശ്വാസകരമായ ഉത്തരവുമായി സുപ്രിംകോടതി
  • എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും
  • സ്‌കൂള്‍ ശാസ്‌ത്രോത്സവം; മലപ്പുറം ഹാട്രിക്കിലേക്ക്, ഇന്ന് മേള അവസാനിക്കും
  • ലേണേഴ്സ് പരീക്ഷയിൽ ഗിയർ മാറ്റം; കൂട്ടത്തോൽവിയെ തുടർന്ന് പരിഷ്കാരത്തിൽ മാറ്റം
  • തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി;
  • മരണ വാർത്ത
  • കോക്കല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
  • ഫ്രഷ് കട്ട് വിരുദ്ധ സമരം; താമരശ്ശേരിയിൽ 12ന് സർവകക്ഷി റാലി
  • കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു
  • സ്​പോൺസർഷിപ്പിന് ആരുമില്ല; നടത്തിപ്പിന് ആളില്ലാതെ ഐ.എസ്.എൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസം
  • ഭോപ്പാലിൽ ബൈക്ക് അപകടം; മലയാളികളായ കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം
  • വന്ദേഭാരതിൽ വിദ്യാർത്ഥികൾ RSS ഗണഗീതം പാടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
  • കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് പിതാവ്
  • മലപ്പുറത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
  • ആലപ്പുഴ ബീച്ചിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്
  • *പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു*
  • ബിസിനസ് പങ്കാളിത്തം വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടി രൂപയോളം തട്ടിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍.
  • ഫുട്ബോളിൽ ചരിത്രം കുറിച്ച് സൂപ്പർ താരം ലയണൽ മെസി.
  • കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം.
  • പരപ്പൻപൊയിൽ നുസ് റത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ മാർഷ്യൽ ആർട്സ് & സെൽഫ് ഡിഫൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
  • ഫ്രഷ് കട്ട് ഭാ​ഗികമായി തുറന്നു; പൊലീസ് സുരക്ഷയിൽ മാലിന്യ സംസ്കരണം തുടങ്ങി,
  • സ്‌കൂളിൽ ഉച്ചഭക്ഷണം കടലാസിൽ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
  • കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ കേസ്
  • മരണ വാർത്ത
  • പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
  • വാഹനത്തിന്റെ ഉടമസ്ഥത മാറി, രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല- ഹൈക്കോടതി.
  • എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന ഒരു കോടി മുപ്പത്തൊന്നു ലക്ഷം രൂപ പിടികൂടി.
  • അബു അരീക്കോടിൻ്റെ മരണം,അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; അന്വേഷണം ആരംഭിച്ചു