ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവിനെ തേടി പത്താം ക്ലാസ്സുകാരി വിജയവാഡയില്‍, അറസ്റ്റ്

Oct. 14, 2024, 7:03 a.m.

കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിജയവാഡയില്‍ എത്തിച്ച സംഭവത്തില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിജയവാഡയില്‍ നിന്ന് യുവാവിനൊപ്പം കണ്ടെത്തിയത്.

ഈ മാസം നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കോലഞ്ചേരിയില്‍നിന്നു കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ വെസ്റ്റ് ചമ്പരന്‍ സ്വദേശി ചന്ദന്‍ കുമാറിനെ (21) പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വിജയവാഡയില്‍ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പുലര്‍ച്ചെ എറണാകുളത്തേക്ക് ബസില്‍ എത്തിയ പെണ്‍കുട്ടി അവിടെ നിന്നും തനിച്ചാണ് ട്രെയിന്‍ മാര്‍ഗം വിജയവാഡയില്‍ എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസ് കണ്ടുപിടിക്കാതിരിക്കാന്‍ യുവാവിന്റെ നിര്‍ദേശ പ്രകാരം സ്വന്തം ഫോണ്‍ വീട്ടില്‍ തന്നെ വെച്ച് യാത്രയ്ക്കിറങ്ങിയ പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഫോണിനില്‍ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.

പെണ്‍കുട്ടി എത്തിയതോടെ യുവാവും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയ താമസിപ്പിച്ചിരിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. വാടക വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. അപകടം നിറഞ്ഞ പ്രദേശമായിരുന്നു അതെന്നും എസ്‌ഐ ജി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായ നടത്തിയ നീക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാനും യുവാവിനെ അറസ്റ്റ് ചെയ്യാനും സാധിച്ചതെന്നും പൊലീസ് അറിയിച്ചു.


MORE LATEST NEWSES
  • മങ്കട: ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു
  • സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി
  • പ്രസവിച്ച യുവതിയുടെ വയറില്‍ തുണി കഷ്ണം; നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
  • എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • തൊണ്ടയാട് വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
  • അനധികൃത സ്വത്തുസമ്പാദന കേസില്‍ പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു
  • ഉള്ളിയേരിയിൽ വാഹനപകടം; ഒരാൾക്ക് പരിക്ക്.
  • മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
  • പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
  • അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്‍റിൽ മൂന്നാം വിജയവുമായി കേരളം
  • കണ്ണൂർ കൂത്തുപറമ്പിൽ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
  • മുന്നറിയിപ്പുകൾ അവഗണിച്ച ഭരണ പരാജയം: മാനന്തവാടി മെഡിക്കൽ കോളേജ് വിഷയത്തിൽ കെ.സി.വൈ.എം പ്രതിഷേധം
  • കണ്ണോത്ത് സെൻറ് ആൻറീസ് ഹൈസ്കൂൾ-സുവർണ്ണ ജൂബിലി ആഘോഷ നിറവിൽ
  • നീതി തേടി ഹര്‍ഷിന വീണ്ടും സമരത്തിലേയ്ക്ക്
  • യുവതിയുടെ ശരീരത്തിൽനിന്നു തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയായി.
  • ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍
  • *കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു.
  • *കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു.
  • പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
  • കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച;
  • അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു
  • പ്രോട്ടീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
  • സൗദി കാർ അപകടം;മരണം അഞ്ചായി
  • കാമുകിയുടെ വീട്ടുകാരുടെ പ്രീതി നേടാൻ വാഹനാപകടത്തിൽ നിന്നും യുവതിയെ രക്ഷിക്കാൻ മനഃപൂർവം കാറിടിച്ചു വീഴ്ത്തി: നരഹത്യാശ്രമത്തിന് യുവാവും സുഹൃത്തും അറസ്റ്റില്‍
  • ഈങ്ങാപ്പുഴയിൽ വീടിന് തീപിടിച്ചു
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു
  • 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ.
  • ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരണപ്പെട്ടു
  • കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം.
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി
  • യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.
  • വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ
  • തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി
  • ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല; മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ
  • ഇറാനിൽ പത്ത്​ ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു
  • പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു
  • കോഴിക്കോട് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.
  • സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കും, കുറ്റ്യടിയില്ലെങ്കിൽ മറ്റൊരു സീറ്റിൽ നോട്ടം
  • ബലാത്സംഗക്കേസ്‌ ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
  • ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്ത് വന്നു
  • സംവരണ വിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം: നിർണായക വിധിയുമായി സുപ്രീംകോടതി
  • ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി.
  • വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം
  • മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
  • കുറ്റ്യാടിയിൽ എസ്‌ഐആറിൽ നിന്ന് പകുതിയിലേറെ വോട്ടർമാർ പുറത്ത്
  • വയോധിക വീടിനുള്ളിൽ മരിച്ചനിലയിൽ*
  • മരണ വാർത്ത