ഗായിക മച്ചാട്ട്‌ വാസന്തി അന്തരിച്ചു.

Oct. 14, 2024, 7:04 a.m.

കോഴിക്കോട്;പ്രശസ്‌ത ഗായിക മച്ചാട്ട്‌ വാസന്തി (81) അന്തരിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു.
നിരവധി നടകങ്ങളിലും സിനിമകളിലും ഗാനമാലപിച്ച മച്ചാട്ട്‌ വാസന്തി വിപ്ലവ ഗായിക കൂടിയാണ്‌. പാട്ട്‌ പാടുന്നതിനോടൊപ്പം നിരവധി നാടകങ്ങളിലും വാസന്തി അഭിനയിച്ചിട്ടുണ്ട്‌. കെ.പി.എ.സി.യുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നെല്ലിക്കോട് ഭാസ്കരന്‍റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണിലും തിക്കോടിയന്റെ നിരവധി നാടകങ്ങളിലും വാസന്തി അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു.
തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും, ആരു ചൊല്ലിടും ആരു ചൊല്ലിടും, പച്ചപ്പനംതത്തേ, കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ, മണിമാരൻ തന്നത്, പത്തിരി ചുട്ടു വിളമ്പിവിളിച്ചത് തുടങ്ങിയവയാണ്‌ പ്രധാന പാട്ടുകൾ.കണ്ണൂരിൽ നടന്ന കിസാൻ സഭാ സമ്മേളന വേദിയിലാണ്‌ ആദ്യമായി വാസന്തി പാടുന്നത്‌. അന്ന്‌ ഇ.കെ. നായനാർ പാടാൻ അറിയാമെന്ന്‌ അറിഞ്ഞപ്പോൾ ഒൻപത്‌ വയസുള്ള വാസന്തിയെ വേദിയിലേക്ക്‌ സദസിൽ നിന്ന്‌ എടുത്ത്‌ കയറ്റുകയായിരുന്നു.
അരങ്ങിന്റെ ലോകത്ത് വാസന്തി എത്തിയത് മലയാള നാടകത്തിന്റെ സുവർണകാലത്ത്. പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി എന്നിവരുടെ പാട്ടുകൾ. ഈണമിടുന്നത് എം. എസ്ബാബുരാജും കെ. രാഘവനും. ജനങ്ങൾക്കിടയിൽ പാട്ടിനും നാടകത്തിനും മാസ്മര പരിവേഷം. പാർടി സമ്മേളനങ്ങളിലും സംഗീത പരിപാടികളിലും സാന്നിധ്യമായി. തുടർന്ന് പ്രഗത്ഭർക്കൊപ്പം അരങ്ങിൽ. കെപിഎസിയുടെ  “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിൽ അഭിനേത്രിയായത് യാദൃച്ഛികം. ബാലതാരം വിജയകുമാരിക്ക് അസുഖമായപ്പോൾ പകരക്കാരിയാക്കിയത്  തോപ്പിൽ ഭാസി.
പി ജെ ആന്റണിയുടെ “ഉഴവുചാൽ’ നാടകത്തിൽ മൂന്ന് വർഷത്തോളം വേഷമിട്ടു. ബാലൻ കെ നായരും നെല്ലിക്കോട് ഭാസ്ക്കരനും ട്രൂപ്പിൽ. ഉഴവുചാലിലെ വിലാസിനി, നെല്ലിക്കോടിന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചർ, ബാലൻ കെ നായർ, കുഞ്ഞാണ്ടി ടീം ഒരുക്കിയ ഈഡിപ്പസിലെ ജെക്കോസ്റ്റ, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ജലി, കുതിരവട്ടം പപ്പു, കെ.പി ഉമ്മർ തുടങ്ങിയവർ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന, ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സൽമ, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയം. വാർത്ത, പഞ്ചാഗ്നി, അക്ഷരത്തെറ്റ്, അനുബന്ധം, കടലോരക്കാറ്റ്, ഭരണകൂടം, ചന്ത, ഗോഡ്ഫാദർ, ഏയ് ഓട്ടോ, അനുഭൂതി, മഴ പെയ്യുമ്പോൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു


MORE LATEST NEWSES
  • വടകരയില്‍ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം , അപകടകാരണം ഷോട്ട് സര്‍ക്യൂട്ട് .ലക്ഷങ്ങളുടെ നാശനഷ്ടം ;
  • അപകടം ഉണ്ടാക്കുംവിധം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു
  • വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു
  • ആലപ്പുഴയിൽ വേറിട്ട ATM തട്ടിപ്പ്, പണം കൈയിൽ കിട്ടും, അക്കൗണ്ടിൽനിന്ന് പോകില്ല
  • വട്ടോളിയിൽ ഇതരസംസ്ഥാന തൊഴിലാളി കോൺഗ്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങി മരിച്ചു
  • കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറി ഇറങ്ങി. ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആക്രമണം.
  • കാർ കനാലിലേക്ക് മറിഞ്ഞു അപകടം ഒരാൾക്ക് പരിക്ക്
  • രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്കാരം പൂർത്തിയായി.
  • സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ
  • വിദ്യാർഥിനിയെ പാമ്പുകടിച്ച സംഭവത്തിൽ അന്വേഷണം റിപ്പോർട്ട് bസമർപ്പിക്കണമെന്ന് നിർദ്ദേശം
  • ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
  • അഴിയൂരിൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണ മാല തട്ടിപ്പറിച്ചു
  • പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യൽ നടപടി ശക്തമാക്കി നഗരസഭ
  • *ക്രിസ്തുമസ് ആഘോഷം നടത്തി*
  • മഞ്ഞപ്പിത്ത ബാധ: തളിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
  • പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പതിനൊന്നു കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മിസ് കേരള വിജയികളെ പ്രഖ്യാപിച്ചു
  • ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു
  • വയനാട്ടിലെ പു​തു​വ​ത്സ​രാ​ഘോ​ഷ സംഗീത പരിപാടി കോടതി തടഞ്ഞു
  • തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ പാർലമെൻ്ററി പാനലിൻ്റെ ശുപാർശ
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
  • വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്.
  • ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • ഷോക്കേറ്റ സഹപാഠികൾക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരൻ
  • മീനങ്ങാടിയിൽ കിണറിടിഞ്ഞ് മണ്ണിലകപ്പെട്ട് ഒരാൾ മരണപ്പെട്ടു
  • മരണ വാർത്ത
  • ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
  • കുമളി ഷഫീഖ് വധശ്രമക്കേസ്: പിതാവ് ഷരീഫിന് 7 വർഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും തടവ്
  • ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനർഹമായി ബിപിഎൽ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി റേഷൻ കൈപ്പറ്റി; യുഡിഎഫ് പ്രതിഷേധത്തിലേക്ക്.
  • പ്ലസ്‌ ടു വിദ്യാർത്ഥിനിയുടെ മരണം; ഗർഭസ്ഥശിശു സഹപാഠിയുടേത് തന്നെയെന്ന് ഡിഎൻഎ ഫലം
  • അമിത് ഷാ രാജി വെക്കണമെന്നാവശ്യം; പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.
  • വളയത്ത് യുവാവിന് കുത്തേറ്റു.
  • എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം*
  • ഷഫീഖ് വധശ്രമകേസിൽ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി
  • സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
  • മകനെ കു​ടു​ക്കാ​ൻ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ക​ന്റെ ക​ട​യി​ൽ ക​ഞ്ചാ​വു വെച്ചയാൾ അറസ്റ്റിൽ
  • വിട്ടുമാറാത്ത കൈമുട്ടുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്
  • കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ
  • ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു
  • വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിൽ വൻ തീപ്പിടുത്തം
  • ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രെെവിൽ ഒമ്പത് സ്ഥാപനങ്ങൾക്ക് പൂട്ട്
  • ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി
  • മുക്കത്ത് റോഡ് കൈയേറി കച്ചവടം.'നടപടിക്ക് മന്ത്രിയുടെ കർശന നിർദേശം
  • സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത് ശിക്ഷാർഹം; കർശന നടപടികളിലേക്ക് എംവിഡി
  • വനിതാ സംഗമം സംഘടിപ്പിച്ചു
  • കോതമംഗലത്ത് ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ്