കോഴിക്കോട് അത്തോളി കോളിയോട് താഴത്ത് രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുകയാണ്. പരിക്കേറ്റ ചിലരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു ബസിന്റെ ഡ്രൈവർ ബസിൽ കുടുങ്ങിക്കിടക്കുകയാണ്. ഡ്രൈവറെ പുറത്തെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അപകടകാരണം വ്യക്തമല്ല