പയ്യോളി:എറണാകുളത്തുണ്ടായ വാഹനാപകടത്തില്‍ മണിയൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു. മണിയൂര്‍ തൈവെച്ച പറമ്പില്‍ ആദിഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഏലൂര്‍ കുറ്റിക്കാട്ടുകരയിലായിരുന്നു അപകടം.
ആദിഷിനൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ സുഹൃത്തും അപകടത്തില്‍ മരണപ്പെട്ടു. അടിമാലി കമ്പിളികണ്ടം പാറത്തോട് പൂക്കാട്ട് വീട്ടില്‍ രാഹുല്‍ രാജ് (22) ആണ് മരിച്ചത്. കളമശ്ശേരി പുതിയ റോഡ് വണ്‍ ടച്ച് ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരായ ഇരുവരും രാത്രി ജോലി കഴിഞ്ഞുമടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.
കളമശ്ശേരിയില്‍ നിന്നും രാത്രി ഭക്ഷണം കഴിഞ്ഞ് പാതാളത്തെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആലുവാ കരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.