അബുദാബി: അബുദാബിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ച മലയാളികൾ. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ ആൾ.അൽറീം ഐലൻഡിലെ ഒരു കെട്ടിടത്തിലെ മാലിന്യ ടാങ്കിലെ വാതകം ശ്വസിച്ചാണ് മൂന്നു പേർ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. മൃതദേഹം അബ്ദുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്