ദുബായ് : പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത്(38) ദുബായിലെ ജബൽ അലി യിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പത്തു ദിവസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മാതാവ്: ഫാത്തിമ. ഭാര്യ : ജസ്ന. മക്കൾ: നിദ ഫാത്തിമ, നിഹ ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.